Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14ന്; 11 മുതല്‍ അനുബന്ധ പരിപാടികള്‍

May 10, 2025
in പ്രാദേശികം
A A
കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14ന്; 11 മുതല്‍ അനുബന്ധ പരിപാടികള്‍
Share on FacebookShare on Twitter

വടകര: പുനര്‍ നിര്‍മിച്ച കടമേരി കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14 ന് നടക്കും. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് നാളെ (ഞായര്‍) തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാമിച്ചേരിയുടെ സിരാകേന്ദ്രത്തിലെ മസ്ജിദിന്റെ പുനര്‍നിര്‍മാണം ജനകീയ കൂട്ടായ്മയിലൂടെയാണ് സാധ്യമായത്. 11 മുതല്‍ 14 വരെ നടക്കുന്ന വൈവിധ്യമാര്‍ന്ന സമ്മേളനത്തില്‍ മത സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. 11ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഡോ. ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പള്ളിയില്‍ ബഹുജന സന്ദര്‍ശനം നടക്കും. 12ന് തിങ്കളാഴ്ച രാവിലെ ഒമ്പതിന് മഹല്ല് പ്രസിഡന്റ് മുറിച്ചാണ്ടി കുഞ്ഞമ്മദ് ഹാജി പതാക ഉയര്‍ത്തും. 10 മണിക്ക് കുടുംബ സംഗമം ഇസ്മയില്‍ ഏറാമല ഉദ്ഘാടനം ചെയ്യും. ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് നാലിന് അനുമോദന സദസ് നടക്കും. വൈകിട്ട് 6:30ന് മജ്‌ലിസുന്നൂര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 8:30ന് ഇബ്രാഹീം ഖലീല്‍ ഹുദവി കാസര്‍കോട് പ്രഭാഷണം നടത്തും. 13ന് ചൊവ്വ രാവിലെ ഒമ്പതിന് സ്ത്രീ വിരുന്നില്‍ പാണക്കാട് സയ്യിദത്ത് സജ്‌ന ബീവി പ്രാര്‍ഥന നടത്തും. ഉച്ചയ്ക്ക് രണ്ടിന് ഗ്ലോബല്‍ മീറ്റ് പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഇസ്മായില്‍ മരുതേരി മുഖ്യപ്രഭാഷണം നടത്തും. 6:30ന് സാംസ്‌കാരിക സദസ് ഫരീദ് റഹ്മാനി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് കഥാപ്രസംഗം നടക്കും. 14ന് ബുധന്‍ വൈകിട്ട് 3:30ന് (അസര്‍ നമസ്‌കാരത്തോടെ) പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നിര്‍വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാവും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഡോ. ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി, മുസ്തഫ ഹുദവി ആക്കോട്, ഷാഫി പറമ്പില്‍ എംപി, കെ.മുരളീധരന്‍ എക്‌സ് എം.പി, കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ. ത്വാഹ തങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഇബ്രാഹിം മുറിച്ചാണ്ടി, ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍ സലീം കിഴക്കേവീട്ടില്‍, മഹല്ല് കമ്മിറ്റി പ്രസിഡന്റ് മുറിച്ചാണ്ടി കുഞ്ഞമ്മത് ഹാജി, ജനറല്‍ സെക്രട്ടറി മുറി ച്ചാണ്ടി മഹമൂദ് ഹാജി, ട്രഷറര്‍ കായക്കണ്ടി ഹമീദ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഹാരിസ് മുറിച്ചാണ്ടി, പ്രചരണ കമ്മറ്റി കണ്‍വീനര്‍ വാജിദ് കളത്തില്‍ എന്നിവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

റഷ്യന്‍ സംഘത്തിന് 10 ന് വടകരയില്‍ അനുമോദനം

റഷ്യന്‍ സംഘത്തിന് 10 ന് വടകരയില്‍ അനുമോദനം

2 months ago
പുതുമോടിയില്‍ കുനിങ്ങാട്-പുറമേരി റോഡ്; ഏഴ് കോടിയുടെ നവീകരണം പുരോഗമിക്കുന്നു

പുതുമോടിയില്‍ കുനിങ്ങാട്-പുറമേരി റോഡ്; ഏഴ് കോടിയുടെ നവീകരണം പുരോഗമിക്കുന്നു

4 months ago
ജാദു ശ്രേഷ്ഠ പുരസ്‌കാരം ഏറ്റുവാങ്ങി രാജീവ് മേമുണ്ട

ജാദു ശ്രേഷ്ഠ പുരസ്‌കാരം ഏറ്റുവാങ്ങി രാജീവ് മേമുണ്ട

4 months ago
ക്രിമിനല്‍ അഭിഭാഷകന്‍  ബി.എ. ആളൂര്‍ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal