Saturday, June 14, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

ഓപ്പറേഷൻ സിന്ദൂർ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് കൊടുംഭീകരർ

May 10, 2025
in ദേശീയം, വിദേശം
A A
ഓപ്പറേഷൻ സിന്ദൂർ; ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് കൊടുംഭീകരർ
Share on FacebookShare on Twitter

ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക ആക്രമണത്തിൽ ഹാഫിസ് സെയ്ദിന്റെ ഉറ്റ ബന്ധുവടക്കം അഞ്ച് കൊടുംഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലഷ്കർ – ഇ – തൊയ്ബ,​ ജയ്ഷെ തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്. മസൂദ് അസറിന്റെ മറ്റൊരു സഹോദരി ഭർത്താവ് ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടു.

പാക് അധീന കാശ്മീരിലെ ജെയ്ഷെ കമാൻഡറുടെ മകനും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. മേയ് ഏഴിന് നടന്ന ഓപ്പറേഷൻ സിന്ദൂരിലാണ് ഇവർ കൊല്ലപ്പെട്ടത്. മുദസ്സർ ഖാദിയാൻ ഖാസ്, അബു അഖാശ, മുഹമ്മദ് ഹസൻ ഖാൻ, മുഹമ്മദ് യൂസഫ് അസർ എന്നിവരും കൊല്ലപ്പെട്ടു.

ഈ ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ പാകിസ്ഥാനിലെ ഉന്നത സെെനിക ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 1.05 ഓടെയാണ് പാകിസ്ഥാനിലും പാക് അധീന കാശ്മീരിലുമുള്ള ജെയ്‌ഷെ, ലഷ്‌കർ ഇ തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചത്. ഈ ആക്രമണത്തിൽ മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭർത്താവും സഹോദരിയുടെ മകനും ഭാര്യയും, ഒരു അനന്തരവളും കുടുംബത്തിലെ അഞ്ച് കുട്ടികളും കൊല്ലപ്പെട്ടെന്നാണ് ജയ്‌ഷെ മുഹമ്മദിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് ബിബിസി മുൻപ് റിപ്പോർട്ട് ചെയ്തിരുന്നത്. മസൂദ് അസറിന്റെ ഏറ്റവും അടുത്ത അനുയായിയും അയാളുടെ മാതാവും മറ്റ് രണ്ട് അനുയായികളും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.

RECOMMENDED NEWS

ഗണക കണിശ സഭ വടകര മേഖലാ സമ്മേളനം നാളെ

ഗണക കണിശ സഭ വടകര മേഖലാ സമ്മേളനം നാളെ

2 months ago
വിലങ്ങാട് പുനരധിവാസം: അവശിഷ്ടങ്ങള്‍ നീക്കാന്‍ ആറ് കോടി രൂപ കൂടി അനുവദിച്ചെന്ന് മന്ത്രി കെ.രാജന്‍

വിലങ്ങാട് പുനരധിവാസം: അവശിഷ്ടങ്ങള്‍ നീക്കാന്‍ ആറ് കോടി രൂപ കൂടി അനുവദിച്ചെന്ന് മന്ത്രി കെ.രാജന്‍

2 months ago
ന്യൂമാഹി പുഴക്കര കുനിയില്‍ സമീര്‍ അന്തരിച്ചു

ന്യൂമാഹി പുഴക്കര കുനിയില്‍ സമീര്‍ അന്തരിച്ചു

5 months ago
ശ്രീരാഗം ആര്‍ട്‌സ് രജത ജൂബിലി ആഘോഷം കലാവിരുന്നായി

ശ്രീരാഗം ആര്‍ട്‌സ് രജത ജൂബിലി ആഘോഷം കലാവിരുന്നായി

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal