Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

എസ്എസ്എല്‍സി: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൊയ്തത് മിന്നും വിജയം

May 10, 2025
in വിദ്യാഭ്യാസം
A A
പരീക്ഷ കഴിഞ്ഞുള്ള ആഘോഷം വിലക്കി വിദ്യാഭ്യാസ വകുപ്പ്‌
Share on FacebookShare on Twitter

വടകര: എസ്എസ്എല്‍സി പരീക്ഷയില്‍ വടകര മേഖലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൊയ്തത് മിന്നും വിജയം.
. മുമ്പൊക്കെ ഗവ.സ്‌കൂളുകളുടെ സ്ഥാനം പിറകിലായിരുന്നെങ്കില്‍ പടിപടിയായി സ്ഥിതി മാറി. നൂറു മേനിയുടെ കഥയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടേതും.
വടകരയില്‍ എട്ട് ഗവ.സ്‌കൂളുകള്‍ നൂറു മേനി കരസ്ഥമാക്കി. പുത്തൂരിലെ വടകര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 118 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാവരും വിജയിച്ചു. 53 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. പുതുപ്പണം ജെഎന്‍എം ജിവിഎച്ച്എസ്എസില്‍ പരീക്ഷ എഴുതിയ 254 പേരും വിജയിച്ചു. 68 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററിയില്‍ പരീക്ഷ എഴുതിയ 228 വിദ്യാര്‍ഥികളും വിജയിച്ചപ്പോള്‍ 41 വിദ്യാര്‍ഥികള്‍ എ പ്ലസ് നേട്ടം കൊയ്തു. മടപ്പള്ളി ജിവിഎച്ച്എസ്എസില്‍ 542 വിദ്യാര്‍ഥികളും വിജയിച്ചു. വടകര സംസ്‌കൃതം എച്ച്എസ്എസില്‍ 58 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാവരും വിജയശ്രീലാളിതരായി. 14 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ഓര്‍ക്കാട്ടേരി കെകെഎംജിവിഎച്ച്എസ്എസില്‍ 216 പേരും വിജയിച്ചപ്പോള്‍ 52 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. അഴിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരീക്ഷയെഴുതിയ 68 വിദ്യാര്‍ഥികളില്‍ മുഴുവന്‍ പേരും തുടര്‍പഠനത്തിന് അര്‍ഹരായി. രണ്ടു പേര്‍ക്ക് ഫുള്‍ എ പ്ലസ്. ചോറോട് ഗവ.ഹയര്‍ സെക്കന്ററിയില്‍ പരീക്ഷയെഴുതിയ 108 വിദ്യാര്‍ഥികളും വിജയിച്ചു. 16 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമമാക്കി.

RECOMMENDED NEWS

നീതിക്കു തീവില: വടകരയില്‍ അഭിഭാഷകരുടെ പ്രതിഷേധം

നീതിക്കു തീവില: വടകരയില്‍ അഭിഭാഷകരുടെ പ്രതിഷേധം

2 months ago
സൈക്കിളില്‍ നിന്നു വീണ് പരിക്കേറ്റ ഏഴുവയസുകാരന്‍ മരിച്ചു

സൈക്കിളില്‍ നിന്നു വീണ് പരിക്കേറ്റ ഏഴുവയസുകാരന്‍ മരിച്ചു

4 months ago
എസ്എസ്എല്‍സി വിജയം: വിദ്യാര്‍ഥികളേയും അധ്യാപകരേയും അനുമോദിക്കുന്നു

എസ്എസ്എല്‍സി വിജയം: വിദ്യാര്‍ഥികളേയും അധ്യാപകരേയും അനുമോദിക്കുന്നു

2 weeks ago
വടകര സ്വദേശിയായ വിദ്യാര്‍ഥിനി അമേരിക്കയില്‍ കാറപകത്തില്‍ മരിച്ചു

വടകര സ്വദേശിയായ വിദ്യാര്‍ഥിനി അമേരിക്കയില്‍ കാറപകത്തില്‍ മരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal