Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അതിര്‍ത്തിയിലെ സംഘര്‍ഷം: മലയാളി വിദ്യാര്‍ഥികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണം-ഷാഫി പറമ്പില്‍ എംപി

May 9, 2025
in പ്രാദേശികം
A A
അതിര്‍ത്തിയിലെ സംഘര്‍ഷം: മലയാളി വിദ്യാര്‍ഥികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണം-ഷാഫി പറമ്പില്‍ എംപി
Share on FacebookShare on Twitter

വടകര: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പഠനം നടത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. പഞ്ചാബ്, ജമ്മു-കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന മലയാളി വിദ്യാര്‍ഥികളുടെ സുരക്ഷിതമായ മടക്ക യാത്ര ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടി എംപി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് അയച്ചു. വിദ്യാര്‍ഥികളും അവരുടെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിലാണ് വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത്. മിക്ക ക്യാമ്പസുകളും പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിക്കാലം നേരത്തെയാക്കി. പരീക്ഷകള്‍ പോലും മാറ്റി വെച്ചിരിക്കുകയാണ്. അക്രമസാധ്യതയും അനിശ്ചിതത്വവും നിറഞ്ഞ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കണമെന്ന് എംപി കത്തില്‍ ആവശ്യപ്പെട്ടു. പഞ്ചാബ്, ഡല്‍ഹി, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. അനുകൂലമായ തീരുമാനം ആയിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസമാകുമെന്ന് കത്തില്‍ എംപി ചൂണ്ടിക്കാട്ടി.

RECOMMENDED NEWS

നോർത്ത് സോൺ റിലയൻസ് കപ്പ് അണ്ടര്‍-15: ഗോൾഡൻ ബോൾ വാണി ശ്രീ പ്രദീപിന്

4 months ago
നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു; കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

നവീകരിച്ച വടകര റെയില്‍വേ സ്റ്റേഷന്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു; കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

2 weeks ago

എംടിയുടെ നിര്യാണത്തില്‍ അനുശോചനം

5 months ago
തദ്ദേശ തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്നു

തദ്ദേശ തെരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്നു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal