Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഇ​ന്ത്യ മ​റു​പ​ടി ന​ല്‍​കി​യെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി

May 7, 2025
in ദേശീയം
A A
പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഇ​ന്ത്യ മ​റു​പ​ടി ന​ല്‍​കി​യെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി
Share on FacebookShare on Twitter

ന്യൂ​ഡ​ല്‍​ഹി: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഇ​ന്ത്യ മ​റു​പ​ടി ന​ല്‍​കി​യെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​ശ്രി. ഭീ​ക​ര​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണ് ഇ​ന്ത്യ ന​ട​ത്തി​യ​ത്. പാ​ക് ഭീ​ക​ര താ​വ​ള​ങ്ങ​ളാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ഹ​ല്‍​ഗാം ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​യ​താ​ണ്. ഏ​റ്റ​വും നി​ഷ്ഠൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണ് പ​ഹ​ല്‍​ഗാ​മി​ല്‍ ക​ണ്ട​ത്.
ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ​യ്ക്കും ടി​ആ​ർ​എ​ഫി​നും പാ​ക്കി​സ്ഥാ​ൻ പി​ന്തു​ണ ന​ൽ​കി​യെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. ഭീ​ക​ര​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് പ​ക​രം പാ​ക്കി​സ്ഥാ​ൻ തീ​വ്ര​വാ​ദ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. തി​രി​ച്ച​ടി അ​നി​വാ​ര്യ​മാ​യ​ത് കൊ​ണ്ടാ​ണ് ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്നു. ആ​ഗോ​ള​ഭീ​ക​ര​രു​ടെ ആ​ശ്ര​യ​സ്ഥാ​ന​മാ​യി പാ​ക്കി​സ്ഥാ​ന്‍ മാ​റി. ഇ​ന്ത്യ​യി​ല്‍ മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്താ​നും പാ​ക്കി​സ്ഥാ​ന്‍ ശ്ര​മി​ച്ചു. ഭീ​ക​ര​ത​യെ ചെ​റു​ക്ക​ല്‍ ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എങ്ങനെയാണ് നടപ്പാക്കിയതെന്ന് വിശദീകരിച്ചു. പഹല്‍ഗാം അടക്കമുള്ള ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ കാണിക്കുന്ന ചെറുവീഡിയോയോടെയാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. തുടര്‍ന്ന് പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വിശദീകരിച്ചു. ലഷ്‌കര്‍- ഇ- ത്വയ്ബയുടെ ടിആര്‍എഫ് ആക്രമണത്തിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തതായി അദ്ദേഹം പറഞ്ഞു. മിശ്രിക്കുശേഷമാണ് കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും മാധ്യമങ്ങളെ അഭിസംബോധ ചെയ്തത്.

 

 

RECOMMENDED NEWS

കൊലവാള്‍ സിപിഎം എന്ന് താഴെവെയ്ക്കും: കെ.കെ.രമ

5 months ago
പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി

പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി

5 months ago
നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

നവീകരിച്ച പ്രീ പ്രൈമറി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

3 months ago
നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം; ധര്‍ണ നടത്തി ഐഎന്‍ടിയുസി

നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കണം; ധര്‍ണ നടത്തി ഐഎന്‍ടിയുസി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal