Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

ഓപ്പറേഷൻ സിന്ദൂർ; എല്ലാം പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ

May 7, 2025
in ദേശീയം
A A
ഓപ്പറേഷൻ സിന്ദൂർ; എല്ലാം പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ
Share on FacebookShare on Twitter

ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ട്. രാത്രിയുടനീളം മോദി ഓപ്പറേഷൻ നീരിക്ഷിച്ചുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെെനിക മേധാവിമാരുമായി ചൊവ്വാഴ്ച വെെകുന്നേരം മുതൽ പുലർച്ചെ വരെ പ്രധാനമന്ത്രി ഒന്നിലധികം തവണ സംസാരിച്ചു. കൊടും ഭീകരുടെ താവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്.

എത്ര ഭീകരർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. പാക് സെെനിക കേന്ദ്രങ്ങളെയോ സാധാരണ ജനങ്ങളയോ ലക്ഷ്യമിട്ടില്ലെന്ന് സെെന്യം അറിയിച്ചു. ഭീകരരെ മാത്രം ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഭീകരരുടെ കേന്ദ്രങ്ങളായ ഒൻപത് ഇടങ്ങളിലാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയിരിക്കുന്നത്. ബഹാവൽപൂർ, മുസാഫറാബാദ്, കോട്‌ലി, മുറിഡ്‌കെ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായതായി പാകിസ്ഥാനിൽ മാദ്ധ്യമ റിപ്പോർട്ടുകളുണ്ട്.

‘നീതി നടപ്പാക്കി, ജയ് ഹിന്ദ്’ എന്നാണ് എക്‌സിൽ സൈന്യം ഈ സൈനിക നടപടിയെ കുറിച്ച് അറിയിച്ചത്. ഏപ്രിൽ 22നാണ് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണം ഉണ്ടായത്. ശേഷം ഇന്ത്യ പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് അറിയിച്ചിരുന്നു.പിന്നാലെയാണ് ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ തിരിച്ചടി നൽകിയത്.

RECOMMENDED NEWS

മെസി ഒക്ടോബര്‍ 25 ന് കേരളത്തിലെത്തും; നവംബര്‍ രണ്ട് വരെ സംസ്ഥാനത്ത്

5 months ago
കുറ്റ്യാടി ചുരത്തില്‍ കാട്ടാന പാഞ്ഞടുത്തു; കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കുറ്റ്യാടി ചുരത്തില്‍ കാട്ടാന പാഞ്ഞടുത്തു; കാര്‍ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

3 months ago
എരവത്ത് കണ്ടി മീത്തൽ ജാനു അന്തരിച്ചു

എരവത്ത് കണ്ടി മീത്തൽ ജാനു അന്തരിച്ചു

4 months ago
ഓട്ടോയുടെ മുകളിലേക്ക് ലോറി മറിഞ്ഞു; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

ഓട്ടോയുടെ മുകളിലേക്ക് ലോറി മറിഞ്ഞു; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal