വടകര: വടകര കേന്ദ്രമായി സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മടപ്പള്ളി ഗവ.
കോളേജിലെ പൂവ വിദ്യാര്‍ഥി സംഘടനയായ സിമാക് വടകര ഏർപെടുത്തിയ പുരസ്കാരം തിക്കോടി നാരായണന്. പൊതു പ്രവര്‍ത്തനം, കല, സാഹിത്യം, സാംസ്‌കാരികം, സാമൂഹികം എന്നീ മേഖലകളില്‍ സുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തുവരുന്ന വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഏർപെടുത്തിയതാണ് പുരസ്കാരമെ മെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയ അവാര്‍ഡ് മെയ് 18 ന് വടകര ടൗണ്‍ ഹാളില്‍ നടക്കുന്ന സിമാക് ഫെസ്റ്റ് 2025 കുടുംബ സംഗമത്തില്‍
തിക്കോടി നാരായണന് സമർപിക്കുo. ഷാഫി പറമ്പില്‍ എംപി അവാര്‍ഡ് ദാനം നിർവഹിക്കും. അധ്യാപകന്‍, രാഷ്ട്രീയ നേതാവ്, എഴുത്തുകാരന്‍, പ്രഭാഷകന്‍ തുടങ്ങി വിവിധ മേഖലകളില്‍ എട്ട് പതിറ്റാണ്ടിലേറെയായി മലബാറില്‍ വിശേഷിച്ച് കോഴിക്കോട് ജില്ലയില്‍ പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് മനയില്‍ നാരായണന്‍ എന്ന തിക്കോടി നാരായണന്‍.
സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.കെ ഗോവിന്ദന്‍ നായരുമായുള്ള അടുപ്പമാണ് ഗാന്ധിയന്‍ ചിന്തയും ജീവിത രീതിയും നിസ്വാര്‍ഥ പൊതുപ്രവര്‍ത്തനവും
ഒപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള ദ്യഢമായ ബന്ധവും കൈവരിക്കുവാന്‍ അദ്ദേഹത്തിന് പ്രചോദനമായത്. സികെജിയുടെ വിയോഗം വരെ വിശ്വസ്ഥനായ അനുയായിയും അനുചരനുമായിരുന്നു. തിക്കോടി മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി, ഡിസിസി മെമ്പര്‍, കൊയിലാണ്ടി നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട്, കെഎപിടി യൂണിയന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം, പിഎസ്ടിഎ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട്, പെന്‍ഷനേര്‍സ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം, തിക്കോടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലബാര്‍ ടുഡെ, മാതൃഭൂമി എന്നീ പത്രങ്ങളുടെ പ്രൂഫ് റീഡര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സോണിയാ ഗാന്ധിയെ കുറിച്ചുള്ള പുസ്തകം രാഷ്ട്രീയ ഗുരുവായിരുന്ന സികെജിയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന
‘സി.കെ ഗോവിന്ദന്‍ നായര്‍’ എന്ന പുസ്തകം’, ‘ലീഡര്‍ ഓര്‍മ്മയില്‍ ഒരു പൂമരം’, എന്നിവയും കോണ്‍ഗ്രസ് പ്രസിഡണ്ടുമാരുടെ ലഘു ജീവചരിത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ‘ഡബ്ല്യുസി ബാനര്‍ജി മുതല്‍ ജെബി കൃപലാനി വരെ’ എന്ന പുസ്തകം മലയാളത്തിലും ഹിന്ദിയിലും പ്രസിദ്ധികരിച്ചു. രണ്ട് പുസ്തകങ്ങളുടെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
വാർത്താ സമ്മേളനത്തിൽ കെ.സജീവൻ, കെ.മുരളീധരൻ, പി.വി.ശ്രീകുമാര്‍, സി.എം.സതീശന്‍ എന്നിവര്‍ പങ്കെടുത്തു.


സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സി.കെ ഗോവിന്ദന്‍ നായരുമായുള്ള അടുപ്പമാണ് ഗാന്ധിയന്‍ ചിന്തയും ജീവിത രീതിയും നിസ്വാര്‍ഥ പൊതുപ്രവര്‍ത്തനവും

സോണിയാ ഗാന്ധിയെ കുറിച്ചുള്ള പുസ്തകം രാഷ്ട്രീയ ഗുരുവായിരുന്ന സികെജിയുടെ ജീവചരിത്രം പ്രതിപാദിക്കുന്ന

വാർത്താ സമ്മേളനത്തിൽ കെ.സജീവൻ, കെ.മുരളീധരൻ, പി.വി.ശ്രീകുമാര്‍, സി.എം.സതീശന്‍ എന്നിവര്‍ പങ്കെടുത്തു.
