Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കണ്ണൂർ

വീട്ടില്‍ അതിക്രമിച്ച് കടന്ന് വയോധികയുടെ എട്ട് പവന്‍ മാല കവര്‍ന്നു; തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍

May 5, 2025
in കണ്ണൂർ
A A
വീട്ടില്‍ അതിക്രമിച്ച് കടന്ന് വയോധികയുടെ എട്ട് പവന്‍ മാല കവര്‍ന്നു; തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍
Share on FacebookShare on Twitter

മാഹി: വീട്ടില്‍ അതിക്രമിച്ചു കടന്ന് വയോധികയുടെ എട്ട് പവനോളം വരുന്ന താലിമാല തട്ടിപ്പറിച്ചെടുത്ത സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. കഴിഞ്ഞ ശനിയാഴ്ച മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആനവാതുക്കല്‍ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസില്‍ താമസിക്കുന്ന ഹീരയുടെ മാലയാണ് ഇവര്‍ തട്ടിപ്പറിച്ചെടുത്തത്. വാതില്‍ ബലമായി തള്ളിത്തുറന്ന് വീട്ടിനകത്ത് കടന്ന പ്രതികള്‍ ഹീര അണിഞ്ഞിരുന്ന
താലിമാല തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ഇതു സംബന്ധിച്ച് പരാതി കിട്ടിയതിന് പിന്നാലെ കേസെടുത്ത ഊര്‍ജിതാന്വേഷണം നടത്തിയ മാഹി പോലീസ് കേസിന് തുമ്പുണ്ടാക്കി.
മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദ്ദേശാനുസരണം എസ്‌ഐ അജയകുമാറിന്റെ നേതൃത്യത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളായ മുരളി, ഭാര്യ സെല്‍വി എന്നിവരെ വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നുാണ് ഇന്ന് (തിങ്കള്‍) പിടികൂടി. ഇവരില്‍ നിന്ന് കളവുമുതലായ താലിമാല കണ്ടെടുത്തു. അന്വേഷണസംഘത്തില്‍ ഗ്രേഡ് എസ്‌ഐ മാരായ സുനില്‍കുമാര്‍ മൂന്നങ്ങാടി, എന്‍.സതീശന്‍ എന്നിവരും പങ്കടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാഹി സബ്ബ് ജയിലില്‍ റിമാന്റ് ചെയ്തു.

RECOMMENDED NEWS

കുന്നുമ്മല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി

കുന്നുമ്മല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി

2 weeks ago
വളയന്നൂര്‍ സി.കെ ജാനകി അന്തരിച്ചു

വളയന്നൂര്‍ സി.കെ ജാനകി അന്തരിച്ചു

1 month ago
വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

1 month ago
‘വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് മൂല്യവത്തായ അറിവ്’

‘വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് മൂല്യവത്തായ അറിവ്’

5 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal