വടകര: കുറഞ്ഞാലിയോട് ജീവധാര ചാരിറ്റബിള്‍ സൊസൈറ്റി വടകര എയ്ഞ്ചല്‍സുമായി സഹകരിച്ച് സപ്തംബര്‍ 1 ഞായറാഴ്ച
കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി സ്കൂളില്‍ ഏകദിന ജീവന് രക്ഷാപ്രവര്‍ത്തന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ നല്‍കേണ്ട പ്രാഥമിക ശ്രുശ്രൂഷകളെ കുറിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ ലക്ഷ്യം.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം എയ്ഞ്ചല്‍സ് വടകര എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി പി രാജന് നിര്‍വഹിക്കും. സ്റ്റേറ്റ് ഡയറക്ടര്‍ ഡോ: കെ.എം. അബ്ദുല്ല മുഖ്യ പരിശീലകനായി പങ്കെടുക്കും. കുറഞ്ഞാലിയോട് പോസ്റ്റ് ഓഫീസില്‍ നിന്നു 43 വര്‍ഷത്തെ സേവനത്തില്‍ ശേഷം വിരമിച്ച പോസ്റ്റ് മാസ്റ്റര്‍ ആര്.മോഹനനെ ക്യാമ്പില്‍ ആദരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാര്‍
മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.