വില്യാപ്പള്ളി: മെയ്ദിനത്തില്‍ എച്ച്എംഎസ് വില്യാപ്പള്ളിയില്‍ സംഘടിപ്പിച്ച തൊഴിലാളി സംഗമം ആര്‍ജെഡി ജില്ലാ
കമ്മിറ്റിയംഗം ആയാടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എച്ച്എംഎസ് കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് ഇ.എം നാണു അധ്യക്ഷത വഹിച്ചു. ടിജി മയ്യന്നൂര്‍, എ.പി അമര്‍നാഥ്, കൊടക്കലം കണ്ടി കൃഷ്ണന്‍, പ്രേമന്‍ ആയടത്തില്‍, ഒ.എം സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വി.സി കുമാരന്‍ സ്വാഗതവും, ടി.എം രാജന്‍ നന്ദിയും പറഞ്ഞു.

