Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

സമയ പരിധി അവസാനിച്ചു,​ 537 പാകിസ്ഥാനികൾ ഇന്ത്യ വിട്ടു,​ കേരളത്തിൽ നിന്ന് ആറുപേർ

April 27, 2025
in ദേശീയം
A A
സമയ പരിധി അവസാനിച്ചു,​ 537 പാകിസ്ഥാനികൾ ഇന്ത്യ വിട്ടു,​ കേരളത്തിൽ നിന്ന് ആറുപേർ
Share on FacebookShare on Twitter

ന്യൂഡൽഹി : ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരത്വമുള്ളവർക്ക് രാജ്യം വിടാനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് രാത്രി 10 വരെയാണ് രാജ്യം വിടാൻ അവസരം നൽകിയിരുന്നത്. ഇതിനകം 537 പാകിസ്ഥാനികൾ അട്ടാരി അതിർത്തി വഴി മടങ്ങിയതായി കേന്ദ്രം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഇതിൽ ആറുപേർ കേരളത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. ഇന്ത്യ വിട്ടവരിൽ 9 പേർ നയതന്ത്ര ഉദ്യോഗസ്ഥരാണ് . ഇന്ന് മാത്രം 237 പാക് പൗരൻമാർ ഇന്ത്യ വിട്ടു. അതേസമയം പാകിസ്ഥാനിൽ നിന്ന് 850 ഇന്ത്യക്കാർ അട്ടാരി വഴി തിരിച്ചെത്തിയിട്ടുണ്ട്. ഇവരിൽ 14 പേർ നയതന്ത്ര ഉദ്യോഗസ്ഥരാണ്.

പോലീസിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 104 പാകിസ്ഥാനികളാണ് ഉള്ളത്. 45 പേര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച് ഇവിടെ താമസിക്കുന്നവരാണ്. ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്. 14 വര്‍ഷത്തിലേറെയായി ഇവിടെ തങ്ങുന്നവര്‍ക്ക് പൗരത്വം ലഭിക്കും. ഇവര്‍ ഉടന്‍ പാകിസ്ഥാനിലേക്ക് പോവേണ്ടതില്ല. ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. 55 പേര്‍ സന്ദര്‍ശക വിസയിലും മൂന്നു പേര്‍ മെഡിക്കല്‍ വിസയിലും എത്തിയവരാണ്. സന്ദര്‍ശക വിസയിലെത്തിയവര്‍ 27നും മെഡിക്കല്‍ വിസക്കാര്‍ 29നും രാജ്യം വിടണം. ചികിത്സയിലുള്ളവരുടെ അവസ്ഥ പരിശോധിച്ചശേഷം ഇളവ് ആവശ്യമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി തേടും. ഒരാള്‍ വിസയില്ലാതെ അനധികൃതമായി തങ്ങിയതിന് തൃശൂരിലെ ജയിലിലാണുള്ളത്. കേസില്‍ തീരുമാനമായ ശേഷമേ മടക്കിവിടൂ. ദീര്‍ഘകാല, സന്ദര്‍ശക വിസയിലെത്തിയവരിലേറെയും കണ്ണൂര്‍ ജില്ലയിലാണ്- 62പേര്‍. വയനാട്, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് പാകിസ്ഥാനികള്‍ ഏറെയുള്ളത്. എറണാകുളത്ത് രണ്ടും മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓരോരുത്തരെയും തിരിച്ചയയ്ക്കാനുണ്ട്.

RECOMMENDED NEWS

കുരുന്നു ചുണ്ടുകളില്‍ പുഞ്ചിരി നിറച്ച് അംഗന്‍വാടി പ്രവേശനോത്സവം

കുരുന്നു ചുണ്ടുകളില്‍ പുഞ്ചിരി നിറച്ച് അംഗന്‍വാടി പ്രവേശനോത്സവം

4 days ago
ദക്ഷിണേഷ്യന്‍ കലാവിരുന്നുമായി വടകരോത്സവം ഓര്‍ക്കാട്ടേരിയില്‍

ദക്ഷിണേഷ്യന്‍ കലാവിരുന്നുമായി വടകരോത്സവം ഓര്‍ക്കാട്ടേരിയില്‍

1 month ago
സ്‌കൂള്‍ കുട്ടികള്‍ക്ക് അന്നമൂട്ടിയ പാചക തൊഴിലാളികള്‍ക്ക് ആദരം

സ്‌കൂള്‍ കുട്ടികള്‍ക്ക് അന്നമൂട്ടിയ പാചക തൊഴിലാളികള്‍ക്ക് ആദരം

1 month ago
പഴങ്കാവ് കൊഴുന്നന്റവിട മാധവി അന്തരിച്ചു

പഴങ്കാവ് കൊഴുന്നന്റവിട മാധവി അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal