Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ചൊക്ലി നാടകോത്സവം 26 മുതല്‍; 5 ദിവസം 15 നാടകങ്ങള്‍, എല്ലാം സൗജന്യം

April 24, 2025
in പ്രാദേശികം
A A
ചൊക്ലി നാടകോത്സവം 26 മുതല്‍; 5 ദിവസം 15 നാടകങ്ങള്‍, എല്ലാം സൗജന്യം
Share on FacebookShare on Twitter

വടകര: നാടക സംവിധായകന്‍ രാജശേഖരന്‍ ഓണം തുരുത്തിന്റെ സ്മരണയ്ക്കായി മാഹി നാടകപ്പുരയുടെ നേതൃത്വത്തില്‍ 26 മുതല്‍ അഞ്ചു ദിവസം നാടകോത്സവം. ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന ‘ഡ്രാമ ഫിയസ്റ്റ’ നാടകോത്സവത്തിന് ശനിയാഴ്ച തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ചിന് ചലച്ചിത്രനടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്യും. നാടകചലച്ചിത്ര പ്രവര്‍ത്തകരായ സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, ബാബു അന്നൂര്‍, അമല്‍ രാജ്‌ദേവ്, അഭിനന്ദ്, രാജേഷ് ശര്‍മ, രജു ശിവദാസ്, പ്രമോദ് വെളിയനാട് എന്നിവര്‍ വിവിധ ദിവസങ്ങളായി അതിഥികളായെത്തും. ജനുസ്സ്, മാടന്‍ മോക്ഷം, രമണം, ശ്വാസം, പ്രകാശ് ടാക്കീസ്, ഒരുനാള്‍ ഒരു മുവന്തിയില്‍, വെയ്യ് രാജ വെയ്യ്, കാണ്‍മാനില്ല, വാരിക്കുഴി, പെണ്‍നടന്‍, തിരുടര്‍, ആയഞ്ചേരി വല്യ ശ്മാന്‍, ഒരു പലസ്തീന്‍ കോമാളി, ജയഭാരതി ടൈലേഴ്‌സ്, ക്ലാവര്‍ റാണി തുടങ്ങി 15 നാടകങ്ങളാണ് അഞ്ചു ദിവസങ്ങളായി അരങ്ങേറുക. ആദ്യ ദിവസം രണ്ടു നാടകങ്ങളും രണ്ടാം നാള്‍ നാലു നാടകങ്ങളും മറ്റു ദിവസങ്ങളില്‍ മൂന്നു വീതം നാടകങ്ങളും അരങ്ങിലെത്തും. എല്ലാ നാടകങ്ങളും സൗജന്യമായി കാണാം. 30ന് സമാപനസമ്മേളനം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. കെ.പി മോഹനന്‍ എംഎല്‍എ അധ്യക്ഷനാകും. പുരസ്‌കാര ദാനവും അന്നു നടക്കും.

RECOMMENDED NEWS

അരൂരില്‍ ലഹരിക്കെതിരെ വനിതകള്‍

അരൂരില്‍ ലഹരിക്കെതിരെ വനിതകള്‍

2 months ago
നികുതി വര്‍ധിപ്പിച്ചു; പുതുവര്‍ഷത്തില്‍ മാഹിയില്‍ ഇന്ധനവില കൂടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച ഉച്ചവരെ അടച്ചിടും

5 months ago
കരിമ്പനപ്പാലം നാഗത്തു പറമ്പത്ത് ജാനകി അന്തരിച്ചു

കരിമ്പനപ്പാലം നാഗത്തു പറമ്പത്ത് ജാനകി അന്തരിച്ചു

4 months ago
പാക് ഭീകര കേന്ദ്രങ്ങൾ ഭാരതം ഭസ്‌മമാക്കി: പ്രധാനമന്ത്രി

പാക് ഭീകര കേന്ദ്രങ്ങൾ ഭാരതം ഭസ്‌മമാക്കി: പ്രധാനമന്ത്രി

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal