Friday, May 30, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കുനീമ്മല്‍ രാജീവന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന ആവശ്യം ശക്തം

April 21, 2025
in പ്രാദേശികം
A A
കുനീമ്മല്‍ രാജീവന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന ആവശ്യം ശക്തം
Share on FacebookShare on Twitter

 

ആയഞ്ചേരി: ആയഞ്ചേരി മുക്കടത്തുംവയല്‍ കുനീമ്മല്‍ രാജീവന്റെ (55) മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മര്‍ദനമാണ് മരണകാരണമെന്ന പരാതി ശക്തമാണ്.
ശനിയാഴ്ച രാത്രി ആയഞ്ചേരി പോക്ലാറത്തു താഴെ വെച്ച് ഒരു സംഘമാളുകള്‍ രാജീവനെ മര്‍ദിച്ചതായി പറയുന്നു. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെ രാജീവന്‍ തലശ്ശേരിയിലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
രാജീവന്റെ മരണം മര്‍ദനം മൂലമാണെന്നാരോപിച്ച് കുടുംബം വടകര പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
രാജീവന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായവരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗൃഹപ്രവേശനത്തിനുള്ള ഒരുക്കം നടക്കുന്ന വീട്ടില്‍ നിന്ന് രാത്രി സ്വന്തം വീട്ടിലേക്കു പോകുമ്പോഴാണ് ബൈക്ക് തടഞ്ഞുനിര്‍ത്തി രാജീവനെ ഒരു സംഘമാളുകള്‍ അടിച്ചുപരിക്കേല്‍പിച്ചത്. ആദ്യം വടകര സഹകരണാശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചു. അവിടെ നിന്ന് തലശേരി ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് മരണം. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തതെങ്കിലും വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
സുധയാണ് രാജീവന്റെ ഭാര്യ. മക്കള്‍: നീതു, നിഖില്‍. മരുമക്കള്‍: രാജേഷ് (മുയിപ്പോത്ത്), കാവ്യ (കീഴരിയൂര്‍). സഹോദരങ്ങള്‍: കുഞ്ഞിക്കേളു, ശാന്ത (ആയഞ്ചേരി), ലീല (ചാവട്ട്), രാധ (എരവട്ടൂര്‍).

 

RECOMMENDED NEWS

കെഎന്‍എം ജില്ലാ മദ്രസാ സര്‍ഗമേള 23ന് തിരുവള്ളൂരില്‍

5 months ago
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഊര്‍ജിതമാക്കണം: കലക്ടര്‍

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഊര്‍ജിതമാക്കണം: കലക്ടര്‍

3 months ago
അഗതി മന്ദിരത്തിലെ അതിഥികള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും

അഗതി മന്ദിരത്തിലെ അതിഥികള്‍ക്കൊപ്പം ഇഫ്താര്‍ വിരുന്നും സ്‌നേഹ സംഗമവും

3 months ago
ദേശീയ മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ തിളങ്ങി മേമുണ്ട; അര്‍ഹരായത് 13 പേര്‍

ദേശീയ മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ തിളങ്ങി മേമുണ്ട; അര്‍ഹരായത് 13 പേര്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal