നാദാപുരം: ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം. ഏഴുമാസം പ്രായമുളള കുഞ്ഞുള്‍പ്പെടെ
കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് വിവാഹസംഘത്തില്പെട്ടവര് തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മുന്നില്‍ പോയ വിവാഹസംഘത്തിന്റെ കാറിനു പിന്നില്‍ മറ്റൊരു വിവാഹസംഘത്തിന്റെ വാഹനം ഇടിക്കുകയായിരുന്നു.
ഇത് ചോദ്യംചെയ്തതോടു കൂടി സംഘര്‍ഷമുണ്ടായി. മുന്നിലുണ്ടായിരുന്ന കാറിന്റെ ചില്ല് പിന്നിലെത്തിയവര്‍ അടിച്ചുതകര്‍ത്തു.
കാറിലുണ്ടായിരുന്ന ഏഴുമാസം പ്രായമുളള കുഞ്ഞിന് ചില്ല് തെറിച്ച് പരിക്കേറ്റു. കുഞ്ഞിനെ കൂടാതെ മൂന്നുപേര്‍ക്ക് കൂടി പരിക്കേറ്റു. അബിന്‍, അബിന്റെ സഹോദരി, സഹോദരീഭര്‍ത്താവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാദാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

ഇത് ചോദ്യംചെയ്തതോടു കൂടി സംഘര്‍ഷമുണ്ടായി. മുന്നിലുണ്ടായിരുന്ന കാറിന്റെ ചില്ല് പിന്നിലെത്തിയവര്‍ അടിച്ചുതകര്‍ത്തു.
