വടകര: ഉയര്‍ത്തെണീപ്പിന്റെ പുണ്യസ്മരണകള്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍
നേര്‍ന്ന് ബിജെപി നേതാക്കള്‍. കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് വടകര സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിലെ ഫാദര്‍ വിമല്‍ ഫാന്‍സിസ് വെളിയത്ത് പറമ്പിലിനെ സന്ദര്‍ശിച്ച് ആശംസ നേര്‍ന്നത്. നോര്‍ത്ത് ജില്ല ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ.ദിലീപ്, എസ്.ആര്‍ ജയ്കിഷ്, ജില്ല സെക്രട്ടറി പി.പി വ്യാസന്‍, രഖിലേഷ് അഴിയൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

