Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മത്സര ഓട്ടം: രണ്ട് ബസുകള്‍ കസ്റ്റഡിയില്‍, ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

April 20, 2025
in പ്രാദേശികം
A A
മത്സര ഓട്ടം: രണ്ട് ബസുകള്‍ കസ്റ്റഡിയില്‍, ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്
Share on FacebookShare on Twitter

നാദാപുരം: സംസ്ഥാന പാതയില്‍ അപകടകരമായി മത്സര ഓട്ടം നടത്തിയ രണ്ട് ബസുകള്‍ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്.
തുണേരി സ്വദേശി ബാപ്പറത്ത് താഴെ കുനിയില്‍ ബി.ടി.കെ.റെജിത്ത് (30), കായക്കൊടി സ്വദേശി പള്ളിപ്പെരുമ്പടത്തില്‍ ജയേഷ് (42) എന്നിവര്‍ക്കെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. കുറ്റ്യാടി നിന്ന് നാദാപുരം ഭാഗത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎല്‍ 18 ഡബ്ല്യു 3251 സോള്‍മേറ്റ് ബസും കെഎല്‍ 13 എ.കെ.6399 ഹരേ റാം ബസുമാണ് മല്‍സര ഓട്ടം നടത്തിയത്. കല്ലാച്ചി മുതല്‍ നാദാപുരം സ്റ്റാന്റ് വരെ ബസിലെ യാത്രക്കാര്‍ക്കും റോഡിലെ മറ്റ് വാഹനങ്ങള്‍ക്കും അപകടം ഉണ്ടാക്കുംവിധമാണ് ഇരു ഡ്രൈവര്‍മാരും വാഹനം ഓടിച്ചത്.
നാദാപുരം സ്റ്റാന്റിലെത്തിയ ഇരു ബസിലെയും ജീവനക്കാര്‍ പരസ്പരം പോര്‍വിളി നടത്തുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് ബസുകളും കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് എടുക്കുകയുമായിരുന്നു.

RECOMMENDED NEWS

വേ​ട​ന്‍റെ പ​രി​പാ​ടി​യി​ൽ തി​ക്കും തി​ര​ക്കും; നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

വേ​ട​ന്‍റെ പ​രി​പാ​ടി​യി​ൽ തി​ക്കും തി​ര​ക്കും; നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

3 weeks ago
വടകര പഴങ്കാവ് പുത്തന്‍പുരയില്‍ പാറു അന്തരിച്ചു

വടകര പഴങ്കാവ് പുത്തന്‍പുരയില്‍ പാറു അന്തരിച്ചു

1 month ago
പുഴ കയ്യേറ്റത്തിനെതിരെ കിസാന്‍സഭയുടെ സംരക്ഷണ കൂട്ടായ്മ

പുഴ കയ്യേറ്റത്തിനെതിരെ കിസാന്‍സഭയുടെ സംരക്ഷണ കൂട്ടായ്മ

4 months ago
ഷിജിത്തിന്റെ വേര്‍പാട് നാടിന്റെ നൊമ്പരമായി

ഷിജിത്തിന്റെ വേര്‍പാട് നാടിന്റെ നൊമ്പരമായി

5 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal