വടകര: മയ്യന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. നടക്കുതാഴ വെളിയങ്കോട്ട് താഴെക്കുനി മുഹമ്മദാണ്
(32) അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 0.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഡാന്‍സാഫും വടകര പോലീസും ചേര്‍ന്നാണ് പിടികൂടിയത്. ആറു മാസം മുമ്പാണ് ഇയാള്‍ വിദേശത്ത് നിന്ന് എത്തിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും.

