
വടകര: മാഹിയില്‍ നിന്ന് കാറില്‍ കടത്തുകയായിരുന്ന 255 ലിറ്റര്‍ വിദേശമദ്യവുമായി നാലുപേരെ എക്‌സൈസ് സംഘം പിടികൂടി. കൊല്ലം താലൂക്കില്‍ തൃക്കോവില്‍ വട്ടം
വില്ലേജില്‍ മുഖത്തല ബിനോയ് ഭവനില്‍ ബിജോയ് (29), കൊല്ലം പള്ളിമണ്‍ പുളിയില ചാരുവിള വീട്ടില്‍ റോബിന്‍ (20), കൊല്ലം പള്ളിമണ്‍ പുളിയല പുത്തന്‍വിള കിഴക്കേതില്‍ ബിബിന്‍ ബാബു (21), മാഹി ചൂടിക്കോട്ട പരേമല്‍വില്ലയില്‍ ജോണ്‍സണ്‍ മാത്യു (59) എന്നിവരെയാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി.എക്‌സൈസ്
ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് പ്രമോദ് പുളിക്കൂലും സംഘവും പിടികൂടിയത്. മദ്യവും കെഎല്‍ 23 എക്‌സ്1168 നമ്പര്‍ ഇന്നോവ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
കുഞ്ഞിപ്പള്ളിയില്‍ അഴിയൂര്‍ വനിത സഹകരണ സംഘം മെയിന്‍ ബ്രാഞ്ചിനടുത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. പ്രിവന്റീവ് ഓഫീസര്‍ സുരേഷ് കുമാര്‍, സായി ദാസ്, ഷിരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.ശ്യാം രാജ്, ഇ.എം.മുസ്ബിന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
















