Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിലങ്ങാടേക്ക് മാഹി മദ്യകടത്ത്; പേരോട് രണ്ടുപേര്‍ അറസ്റ്റില്‍

April 19, 2025
in പ്രാദേശികം
A A
വിലങ്ങാടേക്ക് മാഹി മദ്യകടത്ത്; പേരോട് രണ്ടുപേര്‍ അറസ്റ്റില്‍
Share on FacebookShare on Twitter

നാദാപുരം: വിലങ്ങാട്ടെ ആദിവാസി ഉന്നതികള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായി മാഹിയില്‍ നിന്ന് ബസില്‍ കടത്തുകയായിരുന്ന മദ്യ ശേഖരവുമായി രണ്ട് പേര്‍ അറസ്റ്റില്‍. വിലങ്ങാട് വാളാം തോട് സ്വദേശി ഓട്ടയില്‍ സത്യന്‍ (54), അടുപ്പില്‍ ഉന്നതിയിലെ ചന്ദ്രന്‍ (54) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് 30 കുപ്പി മാഹിമദ്യം പോലീസ് പിടികൂടി. നാദാപുരം ഇന്‍സ്‌പെക്ടര്‍ ശ്യാം ജെ നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാദാപുരം എസ്‌ഐ എം.പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ പേരോട് ടൗണ്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് 500 എംഎല്‍ ന്റെ 20 കുപ്പി വിദേശ മദ്യവുമായി ചന്ദ്രനെയും, വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപം ബസ് സ്റ്റോപ്പില്‍ നിന്ന് 10 കുപ്പി മാഹി മദ്യവുമായി സത്യനെയും വളയം പോലീസ് അറസ്റ്റ് ചെയ്തത്. ഉന്നതികള്‍ കേന്ദ്രീകരിച്ച് മാഹി മദ്യം വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ചന്ദ്രന്‍ നിലവില്‍ അബ്കാരി കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

RECOMMENDED NEWS

എടച്ചേരി ആയൂര്‍വേദ, ഹോമിയോ ആശുപത്രിക്ക്  പുരസ്‌കാരം

എടച്ചേരി ആയൂര്‍വേദ, ഹോമിയോ ആശുപത്രിക്ക് പുരസ്‌കാരം

1 week ago
താമരശേരി കക്കാട് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

താമരശേരി കക്കാട് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

3 months ago
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രാര്‍ഥന സദസും ഇഫ്ത്താര്‍ സംഗമവും

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രാര്‍ഥന സദസും ഇഫ്ത്താര്‍ സംഗമവും

3 months ago
ആയഞ്ചേരിയിലെ വെള്ളക്കെട്ട്:  ഭരണ സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് എല്‍ഡിഎഫ്

ആയഞ്ചേരിയിലെ വെള്ളക്കെട്ട്: ഭരണ സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്ന് എല്‍ഡിഎഫ്

4 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal