Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സൗഹൃദം പങ്കുവെച്ചുള്ള ജീവിതം കാലഘട്ടത്തിന്റെ ആവശ്യം: സാദിഖലി തങ്ങള്‍

April 18, 2025
in പ്രാദേശികം
A A
സൗഹൃദം പങ്കുവെച്ചുള്ള ജീവിതം കാലഘട്ടത്തിന്റെ ആവശ്യം: സാദിഖലി തങ്ങള്‍
Share on FacebookShare on Twitter

ഇരിങ്ങല്‍: സൗഹൃദത്തിലും സമാധാനപരമായിട്ടും മുന്നോട്ടുപോയാല്‍ മാത്രമേ പള്ളികളും മദ്രസകളും നിര്‍മിക്കാന്‍ കഴിയുകയുള്ളുവെന്നും ആ സമാധാന അന്തരീക്ഷമാണ് നമ്മുടെ മുന്‍ഗാമികളായ ബാഫഖി തങ്ങളും ശംസുല്‍ ഉലമയും നമുക്ക് കാണിച്ചു തന്നിട്ടുള്ളതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബഹുസ്വര സമൂഹത്തില്‍ സൗഹൃദങ്ങള്‍ പങ്കുവെച്ചുള്ള ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും സാദിഖലി തങ്ങള്‍ കൂട്ടി ചേര്‍ത്തു. ബഹുസ്വര സംസ്‌കാരം തകര്‍ക്കുന്നതിനു വേണ്ടി പ്രത്യേക സമുദായത്തിനെതിരെ ബില്ലുകള്‍ കൊണ്ടുവന്ന് ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിഭജനവും ഉണ്ടാക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും പക്ഷേ രാജ്യത്തെ ബഹുസ്വരതയുടെ കെട്ടുറപ്പ് ഏത് ദുശ്ശക്തികള്‍ വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയുന്ന ഒന്നല്ല എന്നും തങ്ങള്‍ പറഞ്ഞു. ഇരിങ്ങല്‍ കോട്ടക്കല്‍ അങ്ങാടി പള്ളി പുനര്‍ നിര്‍മാണ പ്രവൃത്തി ഉദ്ഘാടാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളി നിര്‍മ്മാണത്തിനുള്ള ഫണ്ട് സി.കെ.വി യൂസഫില്‍ നിന്നും പള്ളിയുടെ പ്ലാന്‍ മഹല്ല് ജമാഅത്ത് ഏരിയ സെക്രട്ടറി ഫസല്‍ ഡി.എ യില്‍ നിന്നും പാണക്കാട് തങ്ങള്‍ ഏറ്റുവാങ്ങി.
എച്ച്എസ് മദ്രസ വിദ്യാര്‍ഥിനി ഫാത്തിമ റിദ വരച്ച കാലിഗ്രാഫ് തങ്ങള്‍ക്ക് സമര്‍പ്പിച്ചു. മദ്രസ വിദ്യാര്‍ഥികള്‍ക്കിടയില്‍ റംസാനില്‍ മതാനുഷ്ടന കര്‍മ വിഷയത്തില്‍ നടത്തിയ മല്‍സരത്തില്‍ വിജയിയായ 5ാം ക്ലാസിലെ ആയിശ സെല്‍നക്ക് സാദിഖലി തങ്ങള്‍ സൈക്കിള്‍ സമ്മാനിച്ചു. പി.ഹാഷിം അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ വഖഫ് ‘നിയമ നിര്‍മാണത്തിലെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സി.പി സദക്കത്തുള്ള, ഖത്തീബ് മുഹമ്മദ് നസീര്‍ അസ്ഹരി, പി.പി മമ്മു, പി.കുഞ്ഞാമു, എം.എ അബ്ദുള്ള, സി.ടി അബ്ദുറഹ്മാന്‍, സി.പി ശംസുദ്ധീന്‍, പി.ടി മൊയ്ദീന്‍, നൗഫല്‍.കെ, അഷറഫ് കന്തിലാട്ട്, വി.ടി ഹാഷിം, മുഹമ്മദ് റിയാസ് പി.കെ, കളത്തില്‍ മുസ്തഫ, വി.ടി റഹീം എന്നിവര്‍ സംസാരിച്ചു. ഹാഫിള് ഷിഫാന്‍ ഖിറാഅത്ത് നടത്തി. അഡ്വ. പി.സി ജവാദ് സ്വാഗതവും ബി.എം ശംസുദ്ധീന്‍ നന്ദിയും പറഞ്ഞു.

 

RECOMMENDED NEWS

കൗമാരക്കാര്‍ക്കിടയിലെ അക്രമവാസന ഇല്ലാതാക്കാന്‍ വഴികള്‍ ആലോചിക്കണം: മന്ത്രി എ.കെ.ശശീന്ദ്രന്‍

കൗമാരക്കാര്‍ക്കിടയിലെ അക്രമവാസന ഇല്ലാതാക്കാന്‍ വഴികള്‍ ആലോചിക്കണം: മന്ത്രി എ.കെ.ശശീന്ദ്രന്‍

3 months ago
സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് മുന്നറിയിപ്പുമായി  മുഖ്യമന്ത്രി

സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് മുന്നറിയിപ്പുമായി  മുഖ്യമന്ത്രി

5 months ago
വിദ്യാര്‍ഥികളെ പഠിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍

വിദ്യാര്‍ഥികളെ പഠിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍

4 months ago
കാഷ്വാലിറ്റിയിലെ മൂന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് എംഎല്‍എ; ആരോപണം നിഷേധിച്ച് മെഡിക്കല്‍ കോളജ് സുപ്രണ്ട്

കാഷ്വാലിറ്റിയിലെ മൂന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് എംഎല്‍എ; ആരോപണം നിഷേധിച്ച് മെഡിക്കല്‍ കോളജ് സുപ്രണ്ട്

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal