Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇടത്- വലത് മുന്നണികള്‍ മതതീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു: കെ.സുരേന്ദ്രന്‍

April 17, 2025
in പ്രാദേശികം
A A
ഇടത്- വലത് മുന്നണികള്‍ മതതീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു: കെ.സുരേന്ദ്രന്‍
Share on FacebookShare on Twitter

വടകര: ഇടത്- വലത് മുന്നണികള്‍ മതതീവ്രവാദം പ്രോത്സാഹിപ്പിക്കുകയാണെന്നു ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുനമ്പത്ത് വഖഫ് ബോര്‍ഡ് നടത്തുന്ന അധിനിവേശത്തെ പിന്തുണയ്ക്കുന്നത് എല്‍ഡിഎഫും യുഡിഎഫുമാണ്. വഖഫ് ബില്‍ പാസായിട്ടും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് രണ്ട് മുന്നണികളും ശ്രമിക്കുന്നതെന്നും കോഴിക്കോട് നോര്‍ത്ത് ജില്ലാ ഓഫീസ് വടകരയില്‍ ഉദ്ഘടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. മുംബൈ ഭീകരക്രമണത്തിലെ മുഖ്യസൂത്രധരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിക്കാനായത് നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടമാണ്. റാണ കേരളത്തില്‍ വന്നതും ചിലരെ ബന്ധപ്പെട്ടതും പുറത്തുവരികയുണ്ടായി. ഇടതു-വലതു മുന്നണികള്‍ നടത്തുന്ന മാതപ്രീണനം തന്നെയാണ് ഇതിനൊക്കെ കാരണം. നാല് വോട്ടിനു വേണ്ടി എന്തും ചെയ്യുമെന്ന മനോഭാവമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.രഘുനാഥ്, കെ.പി.ശ്രീശന്‍, സി.രഘുനാഥ്, എന്‍.പി.രാധാകൃഷണന്‍, അഡ്വ.വി.പി.ശ്രീ പത്മനാഭന്‍, ടി.പി. ജയചന്ദ്രന്‍, അഡ്വ.വി.കെ.സജീവന്‍, ടി.ദേവദാസ്, വി.സി.ബിനീഷ്, എം.പി.രാജന്‍, എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

തൃശൂര്‍ കൊലപാതകം: പ്രതിയെ ഓടിച്ചിട്ട് പിടികൂടി

തൃശൂര്‍ കൊലപാതകം: പ്രതിയെ ഓടിച്ചിട്ട് പിടികൂടി

3 months ago
ഒഞ്ചിയം പി.കെ.രവീന്ദ്രന്‍ അന്തരിച്ചു

ഒഞ്ചിയം പി.കെ.രവീന്ദ്രന്‍ അന്തരിച്ചു

3 days ago
ലോകനാര്‍കാവില്‍ കളരി മ്യൂസിയം പണിയുന്നു; പ്രവൃത്തി ഉടന്‍ തുടങ്ങും

ലോകനാര്‍കാവില്‍ കളരി മ്യൂസിയം പണിയുന്നു; പ്രവൃത്തി ഉടന്‍ തുടങ്ങും

2 months ago
കുറ്റ്യാടി ചുരത്തില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റയാള്‍ മരിച്ചു

കുറ്റ്യാടി ചുരത്തില്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റയാള്‍ മരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal