വടകര: എംയുഎം വിഎച്ച്എസ്എസ്, വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വടകര തണലുമായി ചേര്‍ന്ന് മധ്യവേനല്‍ അവധിയിലെ പാലിയേറ്റീവ് ഹോം കെയര്‍
സര്‍വീസിന് തുടക്കം കുറിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ വരാന്ത്യത്തിലും അവധിക്കാലം പൂര്‍ണമായും എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വടകരയ്‌ലെയും പരിസര പ്രദേശങ്ങളിലെയും കിടപ്പു രോഗികളുടെ വീടുകളില്‍ പോയി പാലിയേറ്റീവ് ഡ്യൂട്ടി നിര്‍വഹിക്കും. പ്രോഗ്രാം ഓഫിസര്‍ എഫ്.എം ഷംസീറിന്റെയും എന്‍എസ്എസ് ലീഡര്‍മാരായ തന്‍വിര്‍, റിസ്‌വാന എന്നിവരുടെ നേതൃത്വത്തിലാണ് ഈ സേവന പരിപാടി സംഘടിപ്പിക്കുന്നത്. എന്‍എസ്എസിന്റെ അന്‍പത് വളണ്ടിയര്‍മാരും പാലിയേറ്റിവ് പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും.

