Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു

April 17, 2025
in പ്രാദേശികം
A A
വടകരയില്‍ പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിച്ചു
Share on FacebookShare on Twitter

വടകര: പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നതായി പട്ടികജാതിവര്‍ഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കേരളത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ സര്‍വ മേഖലകളിലും വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നതെന്നും പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വടകര പുതുപ്പണത്ത് നിര്‍മ്മിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റല്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ വടക്കെ ഇന്ത്യയെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നായി 824 വിദ്യാര്‍ഥികളാണ് ഇന്ത്യക്ക് പുറത്ത് പഠിക്കുന്നത്. ഇതില്‍ 56 പേര്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചു. പ്രീമെട്രിക് ഹോസ്റ്റല്‍ പോലുള്ള സൗകര്യങ്ങള്‍ ഈ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തണമെന്നും കുട്ടികളുടെ എണ്ണക്കുറവ് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കെ.കെ രമ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എംപി മുഖ്യാതിഥിയായി.
വടകര മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് പി.കെ സതീഷന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സജീവ് കുമാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, പട്ടിക വര്‍ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.എസ് ശ്രീരേഖ, എഡിഎം സി.മുഹമ്മദ് റഫീഖ്, പട്ടികവര്‍ഗ വികസന ഓഫീസര്‍ എ.ബി ശ്രീജാകുമാരി, പട്ടികവര്‍ഗ വികസന ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

തലായി ഒന്തം പറമ്പത്ത് ഷിജിത്ത് അന്തരിച്ചു

തലായി ഒന്തം പറമ്പത്ത് ഷിജിത്ത് അന്തരിച്ചു

6 days ago
ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ച സ്ഥലത്ത് പഞ്ചായത്ത് ഓഫീസിനു കെട്ടിടം പണിയുന്നു; പ്രതിഷേധവുമായി യുഡിഎഫ്

ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ച സ്ഥലത്ത് പഞ്ചായത്ത് ഓഫീസിനു കെട്ടിടം പണിയുന്നു; പ്രതിഷേധവുമായി യുഡിഎഫ്

4 months ago
ചൈനയില്‍ പടരുന്ന വൈറസ് ഇന്ത്യയിലും; സ്ഥിരീകരിച്ചത് ബംഗളൂരുവില്‍

എ​ച്ച്എം​പി​വി വ്യാ​പ​നം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം രാ​ജ്യ​ത്തി​ല്ലെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

5 months ago
കായക്കൊടി പഴേടത്തും പൊയില്‍ വിജയന്‍ നമ്പ്യാര്‍ അന്തരിച്ചു

കായക്കൊടി പഴേടത്തും പൊയില്‍ വിജയന്‍ നമ്പ്യാര്‍ അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal