വടകര: തോടന്നൂര്‍ അങ്ങാടിയിലെ ഓട്ടോ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറാന്‍ ശ്രമിക്കവെ പിടിച്ചുവലിച്ചു
താഴെ ഇട്ടു കമ്പിവടി കൊണ്ടടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. തോടന്നൂര്‍ സ്വദേശികളായ പുതിയോട്ടില്‍ സനല്‍ (40), വലിയ പറമ്പത്ത് സിജു (35) എന്നിവരെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് അലി ഫാത്തിമ വിട്ടയച്ചത്.
2018 ജൂണ്‍ 21ന് വൈകിട്ട് തോടന്നൂര്‍ ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷയില്‍ കയറവേ സനലും സിജുവും ചേര്‍ന്ന് വലിച്ചിറക്കി
തടഞ്ഞുവെച്ചു ഇരുമ്പ് വടി കൊണ്ടും കൈ കൊണ്ടും മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന പുതിയോട്ടില്‍ മീത്തല്‍ രാജന്റെ പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരായ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു. പ്രതികള്‍ക്കു വേണ്ടി അഡ്വ.പി.പി.സുനില്‍കുമാര്‍ ഹാജരായി.

2018 ജൂണ്‍ 21ന് വൈകിട്ട് തോടന്നൂര്‍ ഓട്ടോസ്റ്റാന്റില്‍ ഓട്ടോറിക്ഷയില്‍ കയറവേ സനലും സിജുവും ചേര്‍ന്ന് വലിച്ചിറക്കി
