വട്ടോളി: അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭനെ കുറിച്ച് സുസ്‌മേഷ്
ചന്ദ്രോത്ത് സംവിധാനം ചെയ്ത നളിനകാന്തി എന്ന സിനിമയുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. വട്ടോളി നാഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹാളിന്‍ നടന്ന പരിപാടിയില്‍ നാസര്‍ കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. ടി.പത്മനാഭന്റെ കഥാലോകത്തെക്കുറിച്ച് സി.എച്ച്.രാജന്‍ സംസാരിച്ചു. സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ച സുസ്‌മേഷ് ചന്ദ്രോത്ത് ഓണ്‍ലൈനായി പരിപാടിക്ക് ആശംസ നേര്‍ന്നു. സിനിമയെ വിലയിരുത്തിക്കൊണ്ട് എഴുത്തുകാരന്‍ ബാലന്‍ തളിയില്‍ സംസാരിച്ചു. വിപിന്‍ വട്ടോളി സ്വാഗതവും ടി.പി.സജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.
