Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇന്‍വോള്‍വ് ദശവാര്‍ഷികം: സുസ്ഥിര ജീവിതശൈലി ക്യാമ്പയിന്‍ നടത്തി

April 15, 2025
in പ്രാദേശികം
A A
ഇന്‍വോള്‍വ് ദശവാര്‍ഷികം: സുസ്ഥിര ജീവിതശൈലി ക്യാമ്പയിന്‍ നടത്തി
Share on FacebookShare on Twitter

വടകര: ഇന്‍വോള്‍വ് കള്‍ച്ചറല്‍ & ചാരിറ്റബിള്‍ സൊസൈറ്റി ദശവാര്‍ഷികത്തോടനുബന്ധിച്ച് ‘സുസ്ഥിര ജീവിതരീതികള്‍ പിന്തുടരുന്നതിനുള്ള പ്രചോദനം ഒരുക്കുക’ എന്ന ഉദ്ദേശ്യത്തോടെ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തില്‍ പ്ലാസ്റ്റിക് നിര്‍മിതമായതുള്‍പ്പെടയുള്ള ഒറ്റത്തവണ മാത്രം ഉപയോഗിച്ച് കളയുന്ന വസ്തുക്കളുടെ ഉപഭോഗം പരമാവധി ഒഴിവാക്കിക്കൊണ്ടും പകരം ഉപയോഗിക്കാവുന്ന ബദല്‍ മാര്‍ഗങ്ങള്‍ അവലംബിച്ചു പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിതരീതികള്‍ പിന്തുടര്‍ന്ന് മാതൃകാ പരമായ അവബോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വടകര നഗരസഭയിലെയും ചോറോട്, മണിയൂര്‍, വില്യാപ്പള്ളി, ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളിലെയും മുഴുവന്‍ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കും ഇന്‍വോള്‍വിന്റെ നേതൃത്വത്തില്‍ സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ സമ്മാനിച്ചു. കൈനാട്ടി ബ്ലോസം ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന ക്യാമ്പയിന്‍ ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.പി രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഇന്‍വോള്‍വ് എക്‌സികുട്ടീവ് കമ്മറ്റി അംഗം സ്വരൂപ് രയരോത്ത് സുസ്ഥിര ജീവിത ശൈലിയെക്കുറിച്ച് പ്രഭാഷണം നടത്തി. ഹരിത കര്‍മ സേന പ്രതിനിധികള്‍ മറുമൊഴിയര്‍പ്പിച്ച് സംസാരിച്ചു. ഇന്‍വോള്‍വ് ജനറല്‍ സെക്രട്ടറി ദീപേഷ് ഡി.ആര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുധീഷ് ഇ.കെ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

റോഡില്‍ വെള്ളം കയറി; അരൂര്‍-തീക്കുനി റൂട്ടില്‍ ഗതാഗത തടസം

റോഡില്‍ വെള്ളം കയറി; അരൂര്‍-തീക്കുനി റൂട്ടില്‍ ഗതാഗത തടസം

2 weeks ago
യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാല് പേര്‍ക്കെതിരെ കേസ്

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാല് പേര്‍ക്കെതിരെ കേസ്

3 months ago

ജില്ലാ ബി ഡിവിഷന്‍ വടകര മേഖല വോളി.ചാമ്പ്യന്‍ഷിപ്പിന് ശനിയാഴ്ച തുടക്കം

5 months ago
പുല്‍വാമ ഭീകരാക്രമണം: ധീര ജവാന്മാര്‍ക്ക് മണിയൂര്‍ സ്‌കൂളിന്റെ ആദരം

പുല്‍വാമ ഭീകരാക്രമണം: ധീര ജവാന്മാര്‍ക്ക് മണിയൂര്‍ സ്‌കൂളിന്റെ ആദരം

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal