Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കണ്ണൂർ

കെ.കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

April 15, 2025
in കണ്ണൂർ
A A
കെ.കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി
Share on FacebookShare on Twitter

കണ്ണൂര്‍: മുന്‍ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ കെ.കെ രാഗേഷ് എസ്എഫ്‌ഐയിലൂടെ ഉയര്‍ന്നുവന്ന നേതാവാണ്. ഇന്ന് രാവിലെ കണ്ണൂരില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗം ചേര്‍ന്നാണ് ജില്ലാ സെക്രട്ടറിയുടെ പേര് തീരുമാനിച്ചത്. പിന്നീട് ജില്ലാ കമ്മിറ്റി യോഗത്തില്‍ പേര് നിര്‍ദ്ദേശിച്ചു. അംഗങ്ങള്‍ ഇത് അംഗീകരിക്കുകയും ചെയ്തു. പന്ത്രണ്ട് അംഗ ജില്ലാ സെക്രട്ടറിയേറ്റും യോഗത്തില്‍ രൂപീകരിച്ചു. എം.കരുണാകരനാണ് പുതിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം. ടി.വി രാജേഷ്, എം.പ്രകാശന്‍, മുതിര്‍ന്ന നേതാവ് എന്‍.ചന്ദ്രന്‍ തുടങ്ങിയ പേരുകളും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരന്നു. ജില്ലാ സെക്രട്ടറിയായിരുന്ന എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയതോടെയാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പ് അനിവാര്യമായത്. രാജ്യത്തെ സിപിഎമിന്റെ ഏറ്റവും വലിയ ജില്ലാ ഘടകമായ കണ്ണൂരില്‍ സെക്രട്ടറിയാകുന്നവര്‍ പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ നേതൃത്വത്തില്‍ സുപ്രധാന ചുമതലകളില്‍ എത്താറുണ്ട്.

RECOMMENDED NEWS

ഈ കാഴ്ച വേദനാജനകം; വില്‍പനക്കായി നിര്‍മിച്ച പ്രതിമകള്‍ തകര്‍ത്ത നിലയില്‍

ഈ കാഴ്ച വേദനാജനകം; വില്‍പനക്കായി നിര്‍മിച്ച പ്രതിമകള്‍ തകര്‍ത്ത നിലയില്‍

4 months ago
വേറിട്ട അനുഭവമായി പഠനോത്സവം

വേറിട്ട അനുഭവമായി പഠനോത്സവം

3 months ago
ചീളു പറമ്പത്ത് ബാബു അന്തരിച്ചു

ചീളു പറമ്പത്ത് ബാബു അന്തരിച്ചു

2 weeks ago
ശതാബ്ദി തിളക്കത്തില്‍ അഞ്ചാം പീടിക എംഎല്‍പി സ്‌കൂള്‍; ആഘോഷത്തിന് സ്വാഗതസംഘമായി

ശതാബ്ദി തിളക്കത്തില്‍ അഞ്ചാം പീടിക എംഎല്‍പി സ്‌കൂള്‍; ആഘോഷത്തിന് സ്വാഗതസംഘമായി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal