Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയില്‍ യുവാവിനെ കുത്തിക്കൊന്നു

April 14, 2025
in കേരളം
A A
Share on FacebookShare on Twitter

തൃശൂര്‍: വീണ്ടും ജീവനെടുത്ത് കാട്ടാന. അതിരപ്പിള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 20 കാരന്‍ കൊല്ലപ്പെട്ടു. തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.

കാട്ടിലേക്ക് തേന്‍ എടുക്കാന്‍ സുഹൃത്തിനൊപ്പം പോയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്നയാള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യുവാവിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സംസ്ഥാനത്ത് കാട്ടാന ആക്രമണം വ്യാപകമാണ്. കഴിഞ്ഞയാഴ്ച്ച പാലക്കാടും യുവാവ് കാട്ടാനയുടെ ആക്രമത്തില്‍ മരിച്ചിരുന്നു. യുവാവിന്റെ അമ്മയ്ക്കും പരിക്കേറ്റിരുന്നു.

RECOMMENDED NEWS

റിട്ട.അധ്യാപിക ഇരിങ്ങണ്ണൂര്‍ കൂമുള്ളി രോഹിണി അന്തരിച്ചു

റിട്ട.അധ്യാപിക ഇരിങ്ങണ്ണൂര്‍ കൂമുള്ളി രോഹിണി അന്തരിച്ചു

4 days ago

വഖഫ് ഭേദഗതിയിലൂടെ ബിജെപി ശ്രമിച്ചത് മുസ്ലിംവിരുദ്ധ അജണ്ട നടപ്പാക്കാന്‍: മുഖ്യമന്ത്രി

2 months ago
പൊയിലോംചാല്‍ പുത്തന്‍പറമ്പില്‍ മേരിക്കുട്ടി അന്തരിച്ചു

പൊയിലോംചാല്‍ പുത്തന്‍പറമ്പില്‍ മേരിക്കുട്ടി അന്തരിച്ചു

1 month ago

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കണം: സീനിയര്‍ സിറ്റിസണ്‍സ് ഫോറം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal