Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട; 20 കിലോ കഞ്ചാവ് പിടികൂടി

April 13, 2025
in പ്രാദേശികം
A A
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്
Share on FacebookShare on Twitter

കോഴിക്കോട്: നഗരത്തില്‍ വന്‍ ലഹരിവേട്ട. പിക്കപ്പ് വാനില്‍ വില്‍പനയ്ക്കായി കൊണ്ടു വന്ന 20 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോഡ് സ്വദേശികളായ മൂന്ന് പേരെ ഡാന്‍സാഫും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. കാസര്‍കോഡ് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസില്‍ ജി.സി ശ്രീജിത്ത് (30), ഉള്ളോടി ഹൗസില്‍ കൃതി കെ. ഗുരു (32) ഫാത്തിമ മന്‍സില്‍ മുഹമദ്ദ് അഷ്‌റഫ് (37) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ചേവായൂര്‍ എസ്‌ഐ നിമിന്‍ കെ.ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്നാണ് മൂവരേയും പിടികൂടിയത്. കാസര്‍കോഡ് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പിക്കപ്പ് വാനില്‍ വില്‍പ്പനക്കായി കൊണ്ട് വന്ന കഞ്ചാവ് മലാപ്പറമ്പ് ജംഗ്ഷനില്‍ വച്ചാണ് പിടികൂടിയത്. വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിച്ചതിലാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച രീതിയില്‍ കഞ്ചാവ് കണ്ടെടുത്തത്. വിഷു ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലേക്ക് എത്തിച്ച എട്ട് ലക്ഷം രൂപയുടെ കഞ്ചാവാണ് ഡാന്‍സാഫും ചേവായൂര്‍ പോലീസും സംയുക്തമായി പിടികൂടിയിരിക്കുന്നത്.

RECOMMENDED NEWS

ഭൂമിവാതുക്കൽ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി തുടങ്ങി

ഭൂമിവാതുക്കൽ ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി തുടങ്ങി

5 months ago

12 ജി​ല്ല​ക​ളിൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്

2 weeks ago
ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡവുമായി പന്തംകൊളുത്തി പ്രകടനം

ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഡവുമായി പന്തംകൊളുത്തി പ്രകടനം

3 months ago
ചേന്ദമംഗലത്തുകാര്‍ക്ക് ആശ്വാസം; സര്‍വീസ് റോഡ് വഴി ഇരുവശങ്ങളിലേക്കും ഗതാഗതത്തിന് അനുമതി

ചേന്ദമംഗലത്തുകാര്‍ക്ക് ആശ്വാസം; സര്‍വീസ് റോഡ് വഴി ഇരുവശങ്ങളിലേക്കും ഗതാഗതത്തിന് അനുമതി

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal