Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഉരുള്‍പൊട്ടല്‍ മേഖലയിലെ നിര്‍മാണ നിയന്ത്രണം പുനഃപരിശോധിക്കണം: സിപിഎം

April 13, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

നാദാപുരം: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 9,10,11 വാര്‍ഡുകളിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന കലക്ടറുടെ വാക്കാലുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും ജനങ്ങളുടെ ആശങ്കയകറ്റണമെന്നും സിപിഎം വിലങ്ങാട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കലക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ദുരന്തമേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും വാണിമേല്‍ പഞ്ചായത്ത് ഉള്‍പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യതയില്ലാത്ത മൂന്ന് വാര്‍ഡുകളിലെ എല്ലാ പ്രദേശങ്ങളിലും വീട് നിര്‍മാണമുള്‍പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പെര്‍മിറ്റ് അനുവദിക്കുന്നതിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഈ നിര്‍ദ്ദേശം തടസ്സമാകരുത്. ഇക്കാര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ പഞ്ചായത്തും ജില്ലാ ഭരണകൂടവും തയ്യാറാകണമെന്ന് സിപിഎം അഭ്യര്‍ഥിച്ചു. ഏരിയാ സെക്രട്ടറി എ.മോഹന്‍ദാസ് യോഗം ഉദ്ഘാടനം ചെയ്തു, കെ.പി രാജീവന്‍ അധ്യക്ഷത വഹിച്ചു. എന്‍.പി വാസു സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണം: എംഇഎസ്

ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണം: എംഇഎസ്

3 weeks ago

കിഴൂര്‍ കുന്നുമ്മല്‍ താഴെ വള്ളില്‍ കല്യാണി അന്തരിച്ചു

5 months ago
ഇരുട്ടിന്റെ ആത്മാവ് വീണ്ടും അരങ്ങിലെത്തുന്നു

ഇരുട്ടിന്റെ ആത്മാവ് വീണ്ടും അരങ്ങിലെത്തുന്നു

4 days ago
പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായി

പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായി

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal