തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി നര്ത്തകന് ആര്.എല്‍.വി.രാമകൃഷ്ണന്. സത്യഭാമക്കെതിരെ ഉടന്‍ പരാതി നല്‍കുമെന്ന് ആര്.എല്‍.വി.രാമകൃഷ്ണന് പറഞ്ഞു. സത്യഭാമയ്ക്കെതിരെ പോലീസിനും സാംസ്കാരിക വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും ആര്.എല്‍.വി.രാമകൃഷ്ണന് പറഞ്ഞു.
വേദി നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചതില്‍ സന്തോഷമുണ്ട്. കലക്കുവേണ്ടി സുരേഷ് ഗോപിയുമായി സഹകരിക്കും. സിനിമാരംഗത്ത് നിന്നും ഇങ്ങനെയൊരു സഹായം കിട്ടാന്‍ ഇത്ര വര്‍ഷം വേണ്ടിവന്നു. എങ്കിലും സന്തോഷമുണ്ട്. കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശത്തിന് ശേഷം വലിയ പിന്തുണയാണ് കിട്ടുന്നത്. മുന്നോട്ടുപോകാന്‍ ഈ പിന്തുണ ഊര്‍ജമാണെന്നും ആര്.എല്‍.വി.രാമകൃഷ്ണന് പറഞ്ഞു.
കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആര്.എല്‍.വി.രാമകൃഷ്ണന് വേദി നല്‍കുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി പ്രഖ്യാപിച്ചത്. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. പ്രതിഫലം നല്കിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരായ വികാരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും വിവാദത്തില്‍ കക്ഷി ചേരാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു