Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഇനി മുതല്‍ ഡ്രൈഡേയിലും മദ്യം

April 10, 2025
in കേരളം
A A
ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഇനി മുതല്‍ ഡ്രൈഡേയിലും മദ്യം
Share on FacebookShare on Twitter

തിരുവനന്തപുരം: ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഡ്രൈഡേയിലും ഇനി മുതല്‍ മദ്യം വിളമ്പാം. അതേസമയം ബീവറേജിനും ബാറുകള്‍ക്കും ഡ്രൈഡേ തുടരും. പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം നല്‍കാന്‍ അനുമതിയുണ്ട്. ഇതിനായി യാനങ്ങള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കും. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡ്രൈഡേയിലടക്കം അന്തിമ തീരുമാനത്തിലെത്താന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍ പലതവണ മന്ത്രിസഭായോഗത്തില്‍ മദ്യനയത്തില്‍ തീരുമാനമെടുക്കുന്നത് മാറ്റിവെച്ചിരുന്നു. ടൂറിസം മേഖലയെ ഒഴിവാക്കിക്കൊണ്ട് മറ്റ് മേഖലകളില്‍ ഡ്രൈഡേ തുടരാം എന്നതായിരുന്നു ഒടുവിലത്തെ തീരുമാനം. തുടര്‍ന്നാണ്  മന്ത്രിസഭായോഗം കരട് മദ്യനയത്തിന് അംഗീകാരം നല്‍കിയത്.  വിവാഹം, അന്തര്‍ദേശീയ കോണ്‍ഫറന്‍സ് എന്നിവ സംഘടിപ്പിക്കുന്ന ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്കാണ് ഇളവ്. എന്നാല്‍ മദ്യം നല്‍കുന്ന ചടങ്ങുകള്‍ക്ക് മുന്‍കൂട്ടി അനുമതി വാങ്ങണം. അതേസമയം, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ 400 മീറ്റര്‍ എന്നതില്‍ മാറ്റമില്ല.

RECOMMENDED NEWS

അറബിക് നാടകത്തിൽ സംസ്ഥാനത്ത് പതിനെട്ടാം തവണയും  വില്യാപ്പള്ളി എംജെ

അറബിക് നാടകത്തിൽ സംസ്ഥാനത്ത് പതിനെട്ടാം തവണയും വില്യാപ്പള്ളി എംജെ

5 months ago
ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം മെയ് ഒന്നിന്

ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം; ശിലാസ്ഥാപനം മെയ് ഒന്നിന്

1 month ago
പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം: സിപിഐ

പെരിഞ്ചേരി കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കണം: സിപിഐ

4 months ago

പൊതുസ്ഥലത്ത് പ്രചരണസാമഗ്രികള്‍ പതിച്ചതില്‍ കോണ്‍ഗ്രസിനു പ്രതിഷേധം

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal