വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്ത് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട് സ്വരാജ്
ട്രോഫി നേടിയതിന് പിന്നില്‍ ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു.
2023- 24 വര്‍ഷത്തെ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വിജയഭേരി’ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
ചടങ്ങില്‍ കെ പി കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്‌റഫ്, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന , ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി റീന,
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീലത, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശ്രീജ പുല്ലരൂല്‍, ശാന്ത വള്ളില്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ടി രാഘവന്‍, പി സി ഷീബ, പഞ്ചായത്ത് സെക്രട്ടറി കെ അന്‍സാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ സജിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയര്‍ സംസാരിച്ചു. പരിപാടിയുടെ മുന്നോടിയായി ഘോഷയാത്ര നടന്നു.