വടകര: മുട്ടുങ്ങല്‍ വിജ്ഞാന ദീപിക എല്‍പി സ്‌കൂളിനു വേണ്ടി (മുട്ടുങ്ങല്‍ വിഡി എല്‍പി) പണിത കെട്ടിടം ഉദ്ഘാടന സജ്ജമായി.
38 ലക്ഷം രൂപ ചെലവില്‍ നാലു ക്ലാസ് മുറി സൗകര്യമുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം പന്ത്രണ്ടാം തിയതി ശനിയാഴ്ച വൈകുന്നേരം 4.30ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുട്ടുങ്ങല്‍ പ്രദേശത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നിര്‍ണായക പങ്ക് വഹിച്ച ഈ വിദ്യാലയം പ്രശസ്ത ആയുര്‍വേദ ആചാര്യനും പണ്ഡിതനുമായ ചേക്കാലിക്കണ്ടി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ 1938-ല്‍ സ്ഥാപിച്ചതാണ്. 1985 ല്‍ ഇതിന്റെ മാനേജ്‌മെന്റ് മുട്ടുങ്ങല്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി ഏറ്റെടുക്കുകയായിരുന്നു. സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഇടപടലിലൂടെ വിദ്യാലയം
വികസനത്തിന്റെ പാതയിലാണ്. 2010 ല്‍ സുനാമി ഫണ്ടും മാനേജ്‌മെന്റ് കമ്മിറ്റി വിഹിതവും ഉപയോഗിച്ച് രണ്ട് ക്ലാസ് മുറികള്‍ നിര്‍മിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കേരള വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ചാലഞ്ച് ഫണ്ട് ഉപയോഗിച്ചാണ് നാല് ക്ലാസ് മുറികള്‍ നിര്‍ച്ചത്. ഇതിന്റെ ഔപചാരിക ഉദ്ഘാടനമാണ് ശനിയാഴ്ച നടക്കുന്നത്. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ മുഖ്യാതിഥിയാകും. ചോമ്പാല ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സപ്ന ജൂലിയറ്റ്, ജില്ലാ പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍
അരങ്ങേറും.
വര്‍ഷങ്ങളായി എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയിലും ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിലും കലാകായിക മേളകളിലും മികച്ച വിജയം നേടി വരുന്ന ഈ വിദ്യാലയത്തില്‍ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലേതടക്കം സാധാരണക്കാരായ കുട്ടികളാണ് പഠിക്കുന്നത്. ഈ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റും പി.ടി.എയുമെന്ന് ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ കെ.വി.മോഹന്‍ദാസ്, മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍അസീസ്, ഹെഡ്മാസ്റ്റര്‍ കെ.വി.അജേഷ്‌കുമാര്‍, ആര്‍.വിശ്വന്‍, സജീവന്‍ ചോറോട് എന്നിവര്‍ പങ്കെടുത്തു.