Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നത് വരെ പോരാട്ടം തുടരും: ജോയിന്റ് കൗണ്‍സില്‍

April 9, 2025
in പ്രാദേശികം
A A
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുന്നത് വരെ പോരാട്ടം തുടരും: ജോയിന്റ് കൗണ്‍സില്‍
Share on FacebookShare on Twitter

കൊയിലാണ്ടി: പങ്കാളിത്ത പെന്‍ഷന്‍ ഒരു പെന്‍ഷന്‍ പദ്ധതി അല്ലെന്നും സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം ജീവനക്കാര്‍ക്ക് അന്തസ്സോടെയും മാന്യമായും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലാതാക്കാന്‍ മാത്രമേ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപകരിക്കൂവെന്നും ജോയിന്റ് കൗണ്‍സില്‍. അതിനാല്‍ മുതലാളിത്ത പെന്‍ഷന്‍ പദ്ധതിയായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുന്നത് വരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് കൊയിലാണ്ടിയില്‍ നടന്ന ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം പ്രഖ്യാപിച്ചു. ജോയിന്റ് കൗണ്‍സില്‍ 56ാമത് ജില്ലാ സമ്മേളനം വി ആര്‍ ബീനമോള്‍ നഗറില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.അജിന അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, സെക്രട്ടറി എസ്.സജീവ്, സെക്രട്ടറിയേറ്റ് അംഗം പി.ശ്രീകുമാര്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടി.എം.സജീന്ദ്രന്‍, പി.റാം മനോഹര്‍,
ജോയിന്റ് കൗണ്‍സില്‍ ജില്ലാ ഭാരവാഹികള്‍

എ.വി.സജീവ്, ടി.അബ്ദുള്‍ ജലീല്‍, ഇ.എം.രതീഷ് കുമാര്‍, ഷിജു കെ, ദീപ്തി കെ.പി, പ്രമീള എം കെ, ജില്ലാ സെക്രട്ടറി പി സുനില്‍ കുമാര്‍, ടി രത്‌നദാസ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ ഷിജു (പ്രസിഡന്റ്), പി.സുനില്‍ കുമാര്‍ (സെക്രട്ടറി), ടി.എം.വിജേഷ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

RECOMMENDED NEWS

സൈബര്‍ തട്ടിപ്പിലൂടെ യുവതിയുടെ 3.6 ലക്ഷം രൂപ കവര്‍ന്നു; ഒരാള്‍ അറസ്റ്റില്‍

സൈബര്‍ തട്ടിപ്പിലൂടെ യുവതിയുടെ 3.6 ലക്ഷം രൂപ കവര്‍ന്നു; ഒരാള്‍ അറസ്റ്റില്‍

4 months ago
പാക് ആക്രമണം:  കാശ്മീരില്‍  സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

പാക് ആക്രമണം: കാശ്മീരില്‍ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

4 weeks ago
നാദാപുരത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢ നീക്കം തിരിച്ചറിയണം: ഐഎന്‍എല്‍

നാദാപുരത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢ നീക്കം തിരിച്ചറിയണം: ഐഎന്‍എല്‍

1 month ago
മുക്കാളി സ്റ്റേഷന്‍ നിലനിര്‍ത്തുമെന്ന് എംപിക്ക് റെയില്‍വെയുടെ ഉറപ്പ്

മുക്കാളി സ്റ്റേഷന്‍ നിലനിര്‍ത്തുമെന്ന് എംപിക്ക് റെയില്‍വെയുടെ ഉറപ്പ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal