വടകര: തുര്‍ച്ചയായ ഇടതുഭരണം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

കെഎസ്ടിയു വടകര സബ്ജില്ല കമ്മിറ്റി നടത്തിയ യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനാംഗീകാരമില്ലാത്ത അധ്യാപകര്‍, ഉള്ളടക്കമില്ലാത്ത പാഠപുസ്തകങ്ങള്‍, പ്രഹസനമാവുന്ന അധ്യാപക പരിശീലനങ്ങള്‍, താറുമാറായ ഉന്നത വിദ്യാഭ്യാസ രംഗം എന്നിവ കേരളത്തിന്റെ ശാപമായി മാറിയതായി അദ്ദേഹം പറഞ്ഞു. മാറിയ

ചടങ്ങില്‍ സി.എന്‍.അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നു വിരമിക്കുന്ന ടി.പി.അബ്ദുല്‍ ഗഫൂര്‍, വി.സി.വി.അബ്ദുള്‍ നാസര്‍, പി.കെ.അബ്ദുല്‍ മജീദ് എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
കല്ലൂര്‍ മുഹമ്മദലി, പി.കെ.അസീസ്, എം.സി.ഇബ്രാഹിം വടകര, എന്‍.പി.അബ്ദുള്ള ഹാജി, ടി.ജമാലുദ്ദീന്‍, ടി.കെ.മുഹമ്മദ് റിയാസ്,

ഇസ്മയില്‍ മടാശ്ശേരി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഗഫൂര്‍.ടി.പി, വി.സി.വി.അബ്ദുല്‍ നാസര്‍, അബ്ദുല്‍ മജീദ്.പി.കെ എന്നിവര്‍ മറുമൊഴി രേഖപ്പെടുത്തി. അന്‍വര്‍ ഇയ്യഞ്ചേരി സ്വാഗതവും എം എം.മുസ്തഫ നന്ദിയും പറഞ്ഞു.