ഓര്‍ക്കാട്ടേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ സേവനം നല്‍കാതെ 2.70 കോടി രൂപ സിഎംആര്‍എല്ലില്‍
നിന്നു മാസപ്പടി കൈപ്പറ്റിയ കേസില്‍ എസ്എഫ്‌ഐഒ പ്രതി ചേര്‍ത്ത് കുറ്റപത്രം പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രകടനം നടത്തി. പിണറായി വിജയന്റെ കോലം കത്തിച്ചു.
പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡന്റ് അഭിജിത്ത്.കെ.പി ഉദ്ഘടനം ചെയ്തു. മുന്‍ മണ്ഡലം പ്രസിഡന്റ് ടി.പി.വിനീഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി റെന്നി.പി.കെ, ട്രഷറര്‍ ഷൈനേഷ് കുമാര്‍.ഒ.പി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി അക്ഷയ് കൃഷ്ണ, ഏരിയ പ്രസിഡന്റുമാരായ മന്മദന്‍.എം.പി, സജീവന്‍.ടി.കെ എന്നിവര്‍ സംസാരിച്ചു.