പേരാമ്പ്ര: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ
ജാഗ്രതാ കാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ റാലി നടത്തി.
യുവ തലമുറ ലഹരിക്കടിമപ്പെടുന്നത് ആശങ്കയോടുകൂടിയേ കാണാനാകൂ. സമൂഹത്തില്‍ ലഹരി മാഫിയ പിടിമുറുക്കുന്നത് തടയിടാന്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്ന ഇത്തരം പരിപാടികള്‍ അനിവാര്യമാണ്. എക്‌സൈസ് വകുപ്പിന്റെയും, പോലീസിന്റെയും കര്‍ക്കശമായ ഇടപെടലുകള്‍ കൊണ്ട് എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പെടെയുള്ള രാസ ലഹരി മരുന്നുകളുടെ
ലഭ്യത വലിയൊരളവുവരെ കുറയാനിടയായിട്ടുണ്ട്. അത് ഉപയോഗിക്കുന്നവരുടെ ശ്രദ്ധ മെഡിക്കല്‍ ഷോപ്പുകളിലേക്ക് തിരിയുന്ന സാഹചര്യമുണ്ട്. കാന്‍സറിനും മറ്റും ഉപയോഗിക്കുന്ന വേദനാസംഹാരികള്‍, മാനസിക രോഗ നിവാരണത്തിനുപയോഗിക്കുന്ന മരുന്നുകള്‍, കഫ് സിറപ്പുകള്‍ ഉള്‍പ്പടെയാണ് ഇത്തരക്കാര്‍ ലഹരിക്കായി ഉപയോഗിക്കുന്നത്.
വ്യാജ പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ചാണ് ഇവര്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ലഹരി മരുന്നിനായി സമീപിക്കുന്നത്. ഇത് ശരിയായ കുറിപ്പടിയല്ലെന്നു മനസ്സിലാക്കി അത്തരക്കാര്‍ക്ക് മരുന്നു നല്‍കാന്‍ വിസമ്മതിക്കുമ്പോള്‍ മരുന്നു ഷോപ്പിനെതിരെയും ഫാര്‍മസിസ്റ്റിനെതിരെയും അക്രമം അഴിച്ചുവിട്ട ഒട്ടേറേ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഫാര്‍മസിസ്റ്റുകള്‍
ജാഗരൂകരായി ഇരിക്കേണ്ടതാണെന്നു റാലിയെ അഭിസംബോധന ചെയ്തവര്‍ പറഞ്ഞു.
പേരാമ്പ്ര മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് അവസാനിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കെപിപിഎ ജില്ലാ പ്രസിഡന്റ് പി.ഷറഫുന്നീസ അധ്യക്ഷത വഹിച്ചു. കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന്‍ കോറോത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എന്‍.സിനീഷ്, ഷജിന്‍. എം, സുകുമാരന്‍ ചെറുവത്ത്, കരുണാകരന്‍. സി.കെ, അരുണദാസ്, കെ.സി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷീജ റിജേഷ്, എ.ശ്രീശന്‍, എം.ഷറിന്‍ കുമാര്‍, ടി.വി.ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.