Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ലഹരി വിരുദ്ധ ക്യാമ്പയിനും സാംസ്‌കാരിക സംഗമവും നാളെ

April 5, 2025
in പ്രാദേശികം
A A
‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ ലഹരി വിരുദ്ധ ക്യാമ്പയിനും സാംസ്‌കാരിക സംഗമവും നാളെ
Share on FacebookShare on Twitter

വടകര: കേരളത്തിലെ നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ പദ്ധതിയുടെ ഭാഗമായി നാളെ (ഞായര്‍) വടകര മുനിസിപ്പല്‍ ചത്വരത്തില്‍ ലഹരിക്കെതിരെ സാംസ്‌കാരിക സംഗമം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍എസ്എസ് കോഴിക്കോട് ആസാദ് സേനയുടെ നേതൃത്വത്തില്‍ വടകര ക്ലസ്റ്ററിലെ 12 സ്‌കൂളുകളാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എന്‍എസ്എസ് സംസ്ഥാന ഓഫീസര്‍ ഡോ. ആര്‍.എന്‍ അന്‍സര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോഴിക്കോട് റൂറല്‍ പോലീസ് മേധാവി കെ.ഇ ബൈജു മുഖ്യാതിഥിയായി പങ്കെടുക്കും. വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു അധ്യക്ഷയാവുന്ന ചടങ്ങില്‍ റീജിയണല്‍ കണ്‍വീനര്‍ എസ് ശ്രീജിത്ത്, ആസാദ് സേന ജില്ലാ കോഡിനേറ്റര്‍ ലിജോ ജോസഫ്, സംസ്ഥാന പരിശീലകരായ ഡോ.സംഗീത കൈമള്‍, കെ.ഷാജി എന്നിവര്‍ സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് വടകര ക്ലസ്റ്ററിലെ 12 സ്‌കൂളുകളിലെ ആയിരത്തിലേറെ എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ ചേര്‍ന്ന് ലഹരിക്കെതിരെ മനുഷ്യ ചങ്ങല, റാലി, പ്രതിജ്ഞ, മണ്‍ ചിരാത് തെളിക്കല്‍, മൈം, ഫ്‌ലാഷ് മോബ് എന്നിവ സംഘടിപ്പിക്കും. ‘ഞാനും എന്റെ കുടുംബവും ലഹരി മുക്തം’, ‘ലഹരി മുക്ത ഭവനം’ തുടങ്ങിയ പദ്ധതികളുടെ വടകര മേഖലയിലെ ഉദ്ഘാടനവും നടക്കും. എന്‍എസ്എസ് യൂണിറ്റുകളുടെ ദത്ത് ഗ്രാമങ്ങളിലും മറ്റും ലഹരി മുക്തമാക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ വടകര ക്ലസ്റ്റര്‍ കോഡിനേറ്റര്‍ കെ.ഷാജി, പ്രോഗ്രാം ഓഫീസര്‍മാരായ മനോജ് കൊളോറ, ഷിജിത്ത് കുമാര്‍, ലത്തീഫ് തുറയൂര്‍ എന്നിവര്‍ പങ്കെടുത്തു.

 

RECOMMENDED NEWS

പാമ്പ് കടിയേറ്റു മരണം; ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ സഹായം

പാമ്പ് കടിയേറ്റു മരണം; ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ സഹായം

4 months ago

സിപിഎം ജില്ലാ സമ്മേളനം: അറിവിന്‍ വഴിയില്‍ പുസ്തകോത്സവം തുടങ്ങി

5 months ago
മുയിപ്പോത്ത് കുറുശ്ശീലെടുത്തില്‍ പുഷ്പ അന്തരിച്ചു

മുയിപ്പോത്ത് കുറുശ്ശീലെടുത്തില്‍ പുഷ്പ അന്തരിച്ചു

2 months ago

ഇംഗ്ലീഷിൽ മിടുക്കരാക്കും; ഫെസ്റ്റ് ഒരുക്കി ഒഞ്ചിയം ജിയുപി സ്കൂൾ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal