Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ സൗജന്യ വേദപഠനത്തിന് തുടക്കം

April 3, 2025
in പ്രാദേശികം
A A
വടകരയില്‍ സൗജന്യ വേദപഠനത്തിന് തുടക്കം
Share on FacebookShare on Twitter

വടകര: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം 108 ഇടങ്ങളില്‍ സൗജന്യ വേദപഠനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വടകരയില്‍ വേദപഠനത്തിന് തുടക്കമായി. എടോടിയിലെ ശ്രീനാരായണഗുരു മന്ദിരത്തില്‍ എസ്എന്‍ഡിപി കരിമ്പനപ്പാലം ശാഖ ജനറല്‍ സെക്രട്ടറി ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. വേദിക് ഇന്‍സ്ട്രക്ടറായ കെ.പി അജിത്ത് വൈദിക് മുഖ്യ പ്രഭാഷണം നടത്തി. സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജയേഷ് എം.എം സ്വാഗതവും രമേശന്‍ ഏറാമല നന്ദിയും പറഞ്ഞു. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന വേദപഠനപദ്ധതിയുടെ ഭാഗമായി വേദങ്ങളിലെ ജീവിതദര്‍ശനം, മനസ്സിനെ ശാന്തവും ഏകാഗ്രവുമാക്കുന്ന പ്രാചീന ധ്യാനമായ ബ്രഹ്മയജ്ഞം, ആരോഗ്യത്തിനായി ആയുര്‍വേദ ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ച് ചെയ്യുന്ന അഗ്‌നിഹോത്രം, വ്യക്തിത്വവികാസത്തിനും കൂട്ടായ്മയുടെ ഭാവം വളര്‍ത്തുന്നതിനുമുള്ള സംഘടനാസൂക്തം, ബൗദ്ധികവികാസത്തിനുള്ള ഗായത്രീമന്ത്രം തുടങ്ങിയ ക്രിയകളും മന്ത്രങ്ങളും പഠിപ്പിക്കും. എല്ലാ ഞായറാഴ്ചയും രാവിലെ 8 മുതല്‍ 9 വരെയാണ് ക്ലാസ്. നാല് മാസമാണ് പഠനകാലാവധി. ആദ്യ ക്ലാസ് ഏപ്രില്‍ 6 ഞായറാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8921022420, 8848581516.

RECOMMENDED NEWS

ഇരുമ്പ് പൈപ്പ്‌ലൈന്‍ മുറിച്ചുമാറ്റി; വെള്ളമൊഴുക്ക് തടസം നീങ്ങി

ഇരുമ്പ് പൈപ്പ്‌ലൈന്‍ മുറിച്ചുമാറ്റി; വെള്ളമൊഴുക്ക് തടസം നീങ്ങി

2 months ago
കിടപ്പുമുറിയില്‍ 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികള്‍ അറസ്റ്റില്‍

കിടപ്പുമുറിയില്‍ 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികള്‍ അറസ്റ്റില്‍

5 months ago
മീത്തലെ വടയം രയരോത്ത് വാസു അന്തരിച്ചു

മീത്തലെ വടയം രയരോത്ത് വാസു അന്തരിച്ചു

4 months ago
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് വലുത്: ഡിവൈഎസ്പി

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് വലുത്: ഡിവൈഎസ്പി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal