Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കല്ലാച്ചിയില്‍ സംസ്ഥാനപാത കയ്യേറി പടക്കം പൊട്ടിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

April 2, 2025
in പ്രാദേശികം
A A
കല്ലാച്ചിയില്‍ സംസ്ഥാനപാത കയ്യേറി പടക്കം പൊട്ടിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍
Share on FacebookShare on Twitter

നാദാപുരം: കല്ലാച്ചിയില്‍ സംസ്ഥാനപാത കയ്യേറി വാഹന ഗതാഗതം തടസപ്പെടുത്തി റോഡില്‍ പടക്കം പൊട്ടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കല്ലാച്ചി ചീറോത്ത് മുക്ക് സ്വദേശി നടുവത്ത് വീട്ടില്‍ ഇമ്രാന്‍ ഖാന്‍ (28), കല്ലാച്ചി സ്വദേശികളായ മത്തത്ത് സജീര്‍ (27), പുത്തന്‍ പുരയില്‍ മുഹമ്മദ് റാഫി (27) എന്നിവരെയാണ് നാദാപുരം ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തത്. പോലീസ് കേസെടുത്തത് അറിഞ്ഞ് ഒളിവില്‍ പോവാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. ഞായറാഴ്ച രാത്രിയിലാണ് ഒരു സംഘം യുവാക്കള്‍ സംസ്ഥാന പാത കയ്യേറി വാഹനങ്ങള്‍ തടസ്സപ്പെടുത്തി നടുറോഡില്‍ അപകടകരമായ രീതിയില്‍ പടക്കങ്ങള്‍ പൊട്ടിച്ചത്. സംഭവം വിവാദമായതോടെ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ നാദാപുരം പോലിസ് കേസെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസിലെ മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞതായും അവരേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സിഐ പറഞ്ഞു.

RECOMMENDED NEWS

സ്‌കൂള്‍ വാര്‍ഷികാഘോഷം കലാവിരുന്നായി

സ്‌കൂള്‍ വാര്‍ഷികാഘോഷം കലാവിരുന്നായി

3 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതായി പരാതി; സിഐക്കെതിര കേസ്

3 months ago
വടകരയില്‍ ബസുകള്‍ തോന്നുംപോലെ ഓടുന്നു; യാത്രക്കാര്‍ പെരുവഴിയില്‍

വടകരയില്‍ ബസുകള്‍ തോന്നുംപോലെ ഓടുന്നു; യാത്രക്കാര്‍ പെരുവഴിയില്‍

5 months ago
ആറുവർഷം നീണ്ട നിയമപോരാട്ടം; പെരിയ ഇരട്ടക്കൊല കേസിൽ  10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

പെരിയ ഇരട്ടക്കൊലക്കേസ്: കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി; മാലയിട്ട് സ്വീകരിച്ച് നേതാക്കള്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal