വടകര: കുട്ടിക്കാലം മുതല്‍ പാട്ടിനെ സ്നേഹിച്ച കുറുമ്പയില്‍ കുഞ്ഞിപ്പറമ്പത്ത് ഭാസ്കരന് (67) അന്തരിച്ചു. ലോകനാര്‍കാവ്
ക്ഷേത്രത്തിലെ ആല്‍ത്തറയിലും അമ്പലമുറ്റത്തും ചായക്കടകളിലും പരിസരങ്ങളിലും ഭാസ്കരന്റെ പാട്ടുകള്‍ കേള്‍ക്കാമായിരുന്നു. ചിലപ്പോഴൊക്കെ വടകര ടൗണിലും അദ്ദേഹം പാടി. ഏവരേയും ആകര്‍ഷിച്ച ആ നാദം ഇന്നലെയോടെ നിലച്ചു. ഭാര്യ: ഗീത (അരൂര്‍). മക്കള്‍: ബജീഷ്, ഗിരീഷ്, പരേതയായ ഗിനിഷ. മരുമകന്: വിനീഷ്. സഹോദരങ്ങള്‍: രാധ, നാരായണി, ചന്ദ്രി, സതി, നന്ദിനി, പരേതരായ പത്മനാഭന്, കേശവന്.
