Tuesday, June 17, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സര്‍ജറി മുടങ്ങി; വടകര ജില്ലാ ആശുപത്രിക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

April 1, 2025
in പ്രാദേശികം
A A
സര്‍ജറി മുടങ്ങി; വടകര ജില്ലാ ആശുപത്രിക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം
Share on FacebookShare on Twitter

വടകര: ഡോക്ടര്‍മാരുടെ അഭാവത്തില്‍ താളംതെറ്റിയ വടകര ജില്ലാ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തത് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും സര്‍ജറി വിഭാഗത്തിലെ ഏക ഡോക്ടര്‍ മാറിപ്പോയതു കാരണം സര്‍ജറികള്‍ മുടങ്ങിയെന്നും ചൂണ്ടിക്കാട്ടിയാണ് വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് വടകര ബ്ലോക്ക് പ്രസിഡന്റ് സതീശന്‍ കുരിയാടി അധ്യക്ഷത വഹിച്ചു. വി.കെ പ്രേമന്‍, സുധീഷ് വള്ളില്‍, പറമ്പത്ത് പ്രഭാകരന്‍, കെ.പി കരുണന്‍, പുറന്തോടത്ത് സുകുമാരന്‍, ചന്ദ്രന്‍ മൂഴിക്കല്‍, പി.എസ് രഞ്ജിത് കുമാര്‍, രഞ്ജിത്ത് കണ്ണോത്ത്, ശശിധരന്‍ പറമ്പത്ത്, മഠത്തില്‍ പുഷ്പ, ടി.കെ രതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.പി കമറുദ്ദീന്‍, വി.ആര്‍ ഉമേശന്‍, കിഴക്കയില്‍ രമേശന്‍, പി രജനി, സി.കെ ശ്രീജിന, നാസര്‍ മീത്തല്‍, രവി മരത്തപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

മാതാവിനൊപ്പം ഉറങ്ങി കിടന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

മാതാവിനൊപ്പം ഉറങ്ങി കിടന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയില്‍

2 months ago
ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

5 months ago
കടത്തനാട്ടില്‍ കളരി വിളക്ക് തെളിഞ്ഞു; പരിശീലനം തുടങ്ങി

കടത്തനാട്ടില്‍ കളരി വിളക്ക് തെളിഞ്ഞു; പരിശീലനം തുടങ്ങി

1 week ago
കാറില്‍ നിന്ന് പടക്കം എറിയുന്നതിനിടെ അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

കാറില്‍ നിന്ന് പടക്കം എറിയുന്നതിനിടെ അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal