Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ആസ്വാദകരെ ആകര്‍ഷിച്ച് ഓട്ടന്‍ തുള്ളലും സോപാന സംഗീതവും

April 1, 2025
in സാംസ്‌കാരികം
A A
ആസ്വാദകരെ ആകര്‍ഷിച്ച് ഓട്ടന്‍ തുള്ളലും സോപാന സംഗീതവും
Share on FacebookShare on Twitter

കൊയിലാണ്ടി: ഭക്തിയും കലയും നിറഞ്ഞൊഴുകുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്ച രാവിലെ നടന്ന ഓട്ടന്‍ തുള്ളലും സോപാനസംഗീതവും ഭക്ത ജനങ്ങള്‍ക്ക് വേറിട്ട അനുഭവമായി. മുചുകുന്ന് പത്മനാഭനാണ് ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചത്. ഈ കലയുടെ അവതരണം കാണാന്‍ ഏറെ ആസ്വാദകരെത്തി. ഓട്ടന്‍തുള്ളല്‍ കഴിഞ്ഞതോടെ ശിവഗംഗ നാഗരാജ് സോപാന സംഗീതം അവതരിപ്പിച്ചു. സംസ്‌കൃതത്തിലെ ദേവീസ്തുതികളാണ് ഇടക്കയുടെ മേളത്തില്‍ ആലപിച്ചത്. അഷ്ടപദിയാണ് പാടിയത്. ഇതും നിരവധി പേരെ ആകര്‍ഷിച്ചു.
രാവിലെ നടന്ന കാഴ്ച ശീവേലിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാര്‍ മേളപ്രമാണിയായി. വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിക്ക് പനങ്ങാട്ടിരി മോഹനന്‍ മേളപ്രമാണിയാവും. രാത്രി എട്ടിന് സദനം അശ്വിന്‍ മുരളി, കക്കാട് അതുല്‍കെ മാരാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ട തായമ്പകയും 7.30 ന് മ്യൂസിക് ബാന്റും വേറിട്ട ദൃശ്യ വിരുന്നാവും.
-സുധീര്‍ കൊരയങ്ങാട്

RECOMMENDED NEWS

വേങ്ങോളിയില്‍ ലഹരി വിരുദ്ധ റാലിയും ജാഗ്രതാ ജ്വാലയും; അണിനിരന്നത് 400 ഓളം പേര്‍

വേങ്ങോളിയില്‍ ലഹരി വിരുദ്ധ റാലിയും ജാഗ്രതാ ജ്വാലയും; അണിനിരന്നത് 400 ഓളം പേര്‍

3 months ago
ലഹരിക്കെതിരെ സര്‍ഗാത്മക സദസുമായി വടകര സാഹിത്യവേദി

ലഹരിക്കെതിരെ സര്‍ഗാത്മക സദസുമായി വടകര സാഹിത്യവേദി

3 months ago
ഓര്‍ക്കാട്ടേരിയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

ഓര്‍ക്കാട്ടേരിയില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

2 months ago
മെരുങ്ങാതെ ശശി തരൂര്‍; ‘പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് വേറെ വഴികളുണ്ട്’

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; വി​ദേ​ശ പ​ര്യ​ട​ന സം​ഘ​ത്തെ ത​രൂ​ർ ന​യി​ക്കും

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal