മണിയൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി പാലയാട് യൂണിറ്റിന്റെ
നേതൃത്വത്തില്‍ ‘ഭരണഘടനയിലെ ശാസ്ത്ര ബോധം’ എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: ഇ.വി.ലിജീഷ് പ്രഭാഷണം നടത്തി. ഒഎന്‍വി സ്മാരക വായനശാലയ്ക്ക് സമീപം നടന്ന പരിപാടിയില്‍ ടി.സി.സജീവന്‍ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റിയംഗം എ.ശശിധരന്‍, തോടന്നൂര്‍
മേഖലാ പ്രസിഡന്റ് ടി.മോഹന്‍ദാസ്, പാലയാട് യൂണിറ്റ് സെക്രട്ടറി ടി.സുരേഷ്, കെ.കെ.നിജീഷ് എന്നിവര്‍ സംസാരിച്ചു. രാജേന്ദ്രന്‍. കെ.പി, രാജേഷ്.കെ.കെ, ബാലകൃഷ്ണന്‍.വി.കെ, കെ.കെ.കുഞ്ഞിരാമന്‍, എന്‍.എം.സത്യന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഏപ്രില്‍ 5,6 തിയ്യതികളില്‍ മേമുണ്ടയിലാണ് പരിഷത്ത് ജില്ലാ സമ്മേളനം.

