Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

വ്രതശുദ്ധിയുടെ നിറവില്‍ എങ്ങും ചെറിയ പെരുന്നാള്‍

March 31, 2025
in സാംസ്‌കാരികം
A A
വ്രതശുദ്ധിയുടെ നിറവില്‍ എങ്ങും ചെറിയ പെരുന്നാള്‍
Share on FacebookShare on Twitter

വടകര: ഒരു മാസത്തെ വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ച് എങ്ങും ഇന്ന്‌ ചെറിയ പെരുന്നാള്‍ ആഘോഷം. ആത്മ
സമര്‍പണത്തിലൂടെയും പ്രാര്‍ഥനാനിരതമായ 30 ദിനരാത്രങ്ങള്‍ സമ്മാനിച്ച ആത്മവിശുദ്ധിയോടെയുമാണ് ഈദുല്‍ ഫിത്തര്‍ എന്ന ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദ്ഗാഹുകളിലും പള്ളികളിലും രാവിലെ പെരുന്നാള്‍ നിസ്‌കാരം നടന്നു. എല്ലായിടത്തും വിശ്വാസികളുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. പുതുവസ്ത്രങ്ങളണിഞ്ഞും നറുമണം പൂശിയും എത്തിയവര്‍ സൗഹൃദം പങ്കിട്ടും ആശ്ലേഷിച്ചും പുണ്യദിനം ആഘോഷമാക്കി. പലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെത്തി ഈദ് ആശംസകള്‍ നേര്‍ന്നു.

 

അഴിയൂര്‍: അഴിയൂര്‍ മേഖലയില്‍ ഈദ് ഗാഹുകളും മസ്ജിദുകളും പെരുന്നാള്‍ നമസ്‌കാരത്തിന് വേദിയായി. വിസ്ഡം ഓര്‍ഗനൈസേഷന്‍ അഴിയൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഈദ് ഗാഹിന് റിയാസ് സ്വലാഹി തളിപ്പറമ്പ് നേതൃത്വം നല്‍കി. അണ്ടി കമ്പനി ഐഡിയല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മുഹ്യുദ്ധീന്‍ മൗലവി നേതൃത്വം നല്‍കി.
അഞ്ചാംപീടിക ജുമാ മസ്ജിദ് സ്വാലിഹ്‌ഫൈസി, ഹാജിയാര്‍ ജുമാ മസ്ജിദ് ബഷീര്‍ ബാഖവി, ബഹറുന്നൂര്‍ മസ്ജിദ് ജഷീര്‍ ഹുദവി, തഖ്വ മസ്ജിദ് ഇബ്രാഹിം ദാരിമി, ശാദുലി മസ്ജിദ് ഇസ്മായില്‍ ദാരിമി, ചുങ്കം ടൗണ്‍ രിഫായ്മസ്ജിദ് ശുഹൈബ് ഹുദവി, റെയില്‍വേ സ്റ്റേഷന്‍ റഹ്‌മാനിയ മസ്ജിദ് നഈം ഹുദവി, പൂഴിത്തല അല്‍ ഹിദായ മസ്ജിദ് റിയാസ് യമാനി വാളാട് എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

കണ്ണൂരില്‍ നിന്നു ഹജ്ജിന് പോകുന്നവരുടെ ആദ്യ വിമാനം 11 ന്

4 weeks ago
വഖഫ് ബില്ല്:  പ്രതിഷേധ റാലി നടത്തി എസ്ഡിപിഐ

വഖഫ് ബില്ല്: പ്രതിഷേധ റാലി നടത്തി എസ്ഡിപിഐ

4 months ago
കണ്ണൂക്കര കുന്നോത്ത് രവി അന്തരിച്ചു

കണ്ണൂക്കര കുന്നോത്ത് രവി അന്തരിച്ചു

3 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

മകളെ അമ്മ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ വഴിത്തിരിവ്: ബന്ധു കസ്റ്റഡിയില്‍

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal