വടകര: വടകരയില്‍ അത്യുഗ്രമായ മത്സരമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നതെന്ന് കെ.കെ.രമ എംഎല്‍എ. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ ജയിക്കാന്‍ പോകുന്നതെന്ന് കെ.കെ.രമ പറഞ്ഞു. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്നലത്തെ ഷാഫിയുടെ എന്‍ട്രിയോട് കൂടെ തന്നെ ഷാഫിയെ വടകര നെഞ്ചേറ്റിയിരിക്കുകയാണ്. ആര്‍എംപിഐ പിന്തുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഷാഫി. കഴിഞ്ഞ തവണയും യുഡിഎഫിനൊപ്പമായിരുന്നു. ഇത്തവണയും ഇവര്‍ക്കൊപ്പമുണ്ടാവും. കൊലപാതക രാഷ്ട്രീയത്തിനെതിരായി നിലനില്ക്കും. അഭിപ്രായം പറയുന്നവരെ കൊന്ന് തള്ളുന്നവരെ ചിലര്‍ ന്യായീകരിച്ച് കൊണ്ടിരിക്കുകയാണ്. അവരെ സംരക്ഷിക്കുകയാണ്. അതൊന്നും ഇതുവരെ മാറുന്നില്ല. അത് മാറുന്നത് വരെ ഈയൊരു പോരാട്ടം ശക്തമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇടത് പ്രചാരണം മുന്നിലാണെന്നത് ഒരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല. ഒരു മാസം കൊണ്ട് ടീച്ചര്‍ പോയ ദൂരം രണ്ടുമണിക്കൂര്‍ കൊണ്ട് ഷാഫി മറികടന്നിരിക്കുകയാണ്. അതൊന്നും ഇവിടെയൊരു വിഷയമല്ലെന്നും കെ.കെ.രമ കൂട്ടിച്ചേര്‍ത്തു.
ഷാഫി തിങ്കളാഴ്ച രാവിലെ ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റ സ്മൃതി മന്ദിരം സന്ദര്‍ശിച്ചു. പുഷ്പാര്‍ച്ചന നടത്തിയാണ് ഇന്നത്തെ പര്യടനം തുടങ്ങിയത്. പ്രധാന നേതാക്കളെ കണ്ടു.