വട്ടോളി: റംസാന് 27 പിന്നിട്ടു. മുസ്ലിം സഹോദരര്‍ വ്രതമെടുത്ത് ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.
പാതിരിപ്പറ്റയിലെ തയ്യില്‍ ചന്ദ്രനും നോമ്പ് നോറ്റ് 27 പിന്നിട്ടു.
ചന്ദ്രന്റെ നോമ്പ് തുടങ്ങിയിട്ട് കാലമേറെയായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ ട്രെയിനിങ്ങ് കോളജില്‍ പഠിക്കുമ്പോഴാണ് ഹോസ്റ്റലിലെ കൂട്ടുകാരായ മുസ്ലിം സഹോദരര്‍ നോമ്പെടുക്കുന്നത് കണ്ട് ആ വഴിക്ക് തിരിഞ്ഞത്. അവരോടപ്പം അത്താഴം കഴിച്ച് നോമ്പ് എടുക്കാന്‍ തുടങ്ങി. പിന്നീട് വര്‍ഷങ്ങളോളം ഇത് തുടര്‍ന്നു. 2012 ന് ശേഷം ശാരിരിക പ്രയാസം മൂലം നോമ്പുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷം മുതലാണ് വീണ്ടും നോമ്പ്
തുടങ്ങിയത്.
ചിട്ടയിലും മനോബലത്തിലുമാണ് ചന്ദ്രന്റെ നോമ്പും. അന്നപാനീയങ്ങള്‍ വെടിഞ്ഞും അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കിയും ഇദ്ദേഹം
നോമ്പ് തുടരുകയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യവും നോമ്പ് പ്രദാനം ചെയ്യുന്നതായി ചന്ദ്രന് പറയുന്നു. പൊതു
പ്രവര്‍ത്തന രംഗത്തു സജീവമായ ചന്ദ്രന് ലഹരിക്കെതിരെ നാട്ടിന് പുറത്ത് നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനത്തിലും മുന്‍പന്തിയിലുണ്ട്.
– ഇ. ആനന്ദന്