കുറ്റ്യാടി: പട്ടികജാതി വികസന വകുപ്പ് ഒരു കോടി രൂപ ചെലവില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം മരുതോങ്കര
പഞ്ചായത്തിലെ വില്യംപാറ ഉന്നതിയില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി. ഇതിന്റെ ഉദ്ഘാടനം ഇ.കെ.വിജയന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രി, ബ്ലോക്ക് മെംബര്‍ കെ.ഒ.ദിനേശന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.ബാബുരാജ്, പഞ്ചായത്ത് മെംബര്‍ ബിന്ദു കൂരാറ, പട്ടികജാതി വികസന ഓഫീസര്‍ എസ്.സൗദ, കെ.ആര്‍.ബിജു, പി.ഭാസ്‌കരന്‍, പാര്‍ഥന്‍, ലിനീഷ് ഗോപാല്‍, വി.കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. പൊതുമേഖലാ സ്ഥാപനമായ സില്‍ക്ക് ആണ് പ്രവൃത്തി ഏറ്റെടുത്തത്.
