കൊയിലാണ്ടി: ക്ഷേത്രത്തില്‍ തിടമ്പേറ്റാന്‍ റോബോട്ട് ആന. ചേമഞ്ചേരി കൊളക്കാട് മാപ്പുള്ള കണ്ടി ക്ഷേത്ര
മഹോല്‍സവത്തിന്റെ ഭാഗമായുള്ള ആഘോഷവരവിനാണ് തിടമ്പേറ്റിയ റോബോട്ട് ആനയെ എഴുന്നള്ളിച്ചത്. തുമ്പിക്കൈയും ചെവിയും ആട്ടി നിലചക്രത്തിലൂടെ നീങ്ങിയ റോബോട്ട് ആന ഏവരേയും ആകര്‍ഷിച്ചു. കെട്ടും മട്ടും ആനയെ പോലെ തന്നെ. തിടമ്പുമായി ഒരാള്‍ ആനപ്പുറത്തിരുന്നു. പേടിക്കേണ്ട അവസരമില്ലാതെ എഴുന്നള്ളിപ്പ് സുഗമമായി നടന്നു. റോബോട്ട് ആനയെ കൗതുകത്തേടെയാണ് നാട്ടുകാര്‍ നോക്കി നിന്നത്.
-സുധീര്‍ കൊരയങ്ങാട്

-സുധീര്‍ കൊരയങ്ങാട്